ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധം കെട്ടു ; ബ്രേക്ക് ചവിട്ടി നിർത്തി കണ്ടക്ടർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിറയെ യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ ബോധം കെട്ടു. ബ്രേക്ക് ചവിട്ടി നിർത്തി വന്‍ ദുരന്തമൊഴിവാക്കി ബസിലെ കണ്ടക്ടര്‍. ശാരീരികാസ്വസ്ഥതയെ തുടർന്ന് 35-ലധികം യാത്രക്കാരുമായി പോയ കെ.എസ്‌.ആർ.ടി.സി ബസ്സിലെ ഡ്രൈവർ ബോധം കെടുകയായിരുന്നു. ഇതോടെ ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് മുന്നോട്ട് ഓടി. അപകടം മനസ്സിലാക്കിയ കണ്ടക്ടർ ഓടിയെത്തി ബ്രേക്ക് ചവിട്ടി ബസ് നിർത്തിയത്തിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് നാലുമണിയോടെ ആനപ്പാറ ഇറക്കത്തിലാണു സംഭവം.

വെള്ളറട ഡിപ്പോയിൽനിന്ന്‌ നെയ്യാറ്റിൻകര-അമ്പൂരി-മായം റൂട്ടിൽ സർവീസ് നടത്തുന്ന വെള്ളറട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ രാജേഷിന് ബോധക്ഷയം ഉണ്ടായതോടെ ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നു. ആനപ്പാറ ആശുപത്രിക്കു മുന്നിൽ യാത്രികർക്ക് ഇറങ്ങാനായി കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ഡ്രൈവർ ബസ് നിർത്താതെ പോയി. ബെല്ലടിച്ചത് കേള്‍ക്കാഞ്ഞിട്ടാണെന്നാണ് ആദ്യം കരുതിയത്. കണ്ടക്ടര്‍ ആളിറങ്ങാനുണ്ടെന്ന് പറഞ്ഞെങ്കിലും ബസ് നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നു.

ആനപ്പാറ കവലയിൽനിന്ന് ആറാട്ടുകുഴിയിലേക്കു തിരിയുന്നതിനു പകരം ബസ് നേരേ കോവില്ലൂർ റോഡിലേക്ക് കയറുകയും റോഡ് വശത്ത് ഉണ്ടായിരുന്ന കാറിലും ബൈക്കിലും തട്ടി നിര്‍ത്താതെ മുന്നോട്ട് പോയി. ഇതോടെ ബസ്സിൽ ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിച്ചു തുടങ്ങി. പന്തികേട് തോന്നിയ കണ്ടക്ടർ വെള്ളറട സ്വദേശി വി.ജി.വിഷ്ണു ഓടിയെത്തി നോക്കുമ്പോഴാണ് ഡ്രൈവർക്ക് ബോധം ഇല്ലെന്ന് മനസ്സിലായത്. ഉടൻ വിഷ്ണു വാഹനത്തിന്‍റെ ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്തി. ഇതോടെ വൻ ദുരന്തം ആണ് ഒഴിവായത്. ഡ്രൈവർ രാജേഷിനെ ഉടൻ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...