വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ ഡ്രൈവർ തന്ത്രപരമായി പോലീസ് സ്റ്റേഷനിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : കാറില്‍ കയറിയത് വീടുവിട്ട് ഇറങ്ങിയ വിദ്യാർഥിയാണെന്ന് മനസ്സിലാക്കിയ വാഹനഡ്രൈവര്‍ തന്ത്രപരമായി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. സ്‌കൂളില്‍ പോകാന്‍ മടിച്ചതിന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ട് ഇറങ്ങിയ വിദ്യാര്‍ത്ഥിയെ നെടുങ്കണ്ടം പോലീസ് തിരികെ വീട്ടുകാര്‍ക്ക് കൈമാറി. വഴിമദ്ധ്യേ കാറിന് കൈകാണിച്ച് കയറിയ പയ്യനോട് കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോഴാണ് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണെന്ന വസ്തുത കാറുകാരന്‍ മനസ്സിലാക്കിയത്.

തമിഴ്‌നാട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ എങ്ങനെയെങ്കിലും എത്തണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഡ്രസും എടുത്ത് പതിനഞ്ചുകാരന്‍ ഇറങ്ങിയത്. തുടര്‍ന്ന് കാറില്‍ കയറിയ വിദ്യാർത്ഥിയെ നെടുങ്കണ്ടത്ത് പൊലീസ് സ്‌റ്റേഷന് സമിപത്തെ ഒരു കടയില്‍ ഇരുത്തി ലഘുഭക്ഷണം കാറുകാരന്‍ വാങ്ങി നല്‍കുകയും നെടുങ്കണ്ടം പോലീസിനെ രഹസ്യമായി വിളിച്ചറിയിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.

സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതോടെയാണ് വിദ്യാർത്ഥി വീട് വിട്ടിറങ്ങിയത്. ഉടുമ്പന്‍ചോല കൂക്കലാര്‍ സ്വദേശിയുടെ മകനാണ് പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ട് തമിഴ്‌നാട്ടിലൂള്ള ബന്ധുക്കാരുടെ അടുത്തേയ്ക്ക് പോകുവാന്‍ പുറപ്പെട്ടത്. കൈയ്യില്‍ കാശില്ലാത്തതിനാല്‍ കിട്ടിയ വാഹനത്തില്‍ കയറി പോകാമെന്ന ധാരണയിലായിരുന്നു വിദ്യാർത്ഥി. കാറുകാരന്‍ പോലീസ് സ്‌റ്റേഷനില്‍ കൈമാറിയതോടെ വിട്ടുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി രക്ഷിതാക്കളെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയേയും മാതാപിക്കളേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അനുനയിപ്പിച്ച പയ്യനെ മാതാപിതാക്കള്‍ക്കൊപ്പം നെടുങ്കണ്ടം പോലീസ് വീട്ടിലേയ്ക്ക് തിരികെ അയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....