മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും. മദ്യനയ അഴിമതി കേസിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യാൻ വേണ്ടിയാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്ന് ആം ആദ്മി ആരോപിച്ചു. ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു മണിക്കൂറുകൾക്കുള്ളിലാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി വിളിപ്പിച്ചത്. സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക സ്ഥിരീകരണം ഉണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഇ.ഡി നടപടികളുമായി മുന്നോട്ട് പോകുന്നത്.

മാസങ്ങൾക്ക് മുമ്പ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതിനകം സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ മനീഷ് സിസോദിയ സ്വകാര്യ മദ്യ കമ്പനികൾക്ക് അനുകൂലമായ നയം രൂപീകരിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത് എന്നും ഇപ്പോൾ ഏജൻസികൾ ആരോപിക്കുന്നു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി അതിഷി ആരോപിച്ചു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ ആം ആദ്മി പാർട്ടി പ്രവർത്തകർ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ തങ്ങുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...