Thursday, April 25, 2024 11:00 am

കുമളിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിനെ തടഞ്ഞു വെച്ചു , ദൃശ്യങ്ങള്‍ ഡിലേറ്റ് ചെയ്യിച്ചു ; 5 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കുമളിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സ്ഥലത്തെത്തിയ സ്തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിനോട് വാക്കുതർക്കമുണ്ടായതിനെ തുടർന്ന് 5 പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസിന്റെ വാദം. ഈ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കുമളി വ്യാപാര ഭവനിൽ വെച്ചു നടന്ന യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന സംഘം യോഗത്തിന്റെ ഫോട്ടോയും വീഡിയോയും പകർത്തിയതാണ് കോൺഗ്രസ്‌ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ദൃശ്യങ്ങൾ പകർത്തിയ ഉദ്യോഗസ്ഥരുടെ സംഘത്തെ കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞു ബഹളം ഉണ്ടാക്കി കൺവെൻഷൻ ഹാളിൽ നിന്ന് പുറത്താക്കി.

ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോയും വീഡിയോയും കോൺഗ്രസ്‌ പ്രവർത്തകർ ഡിലീറ്റ് ചെയ്യിച്ചു.
സ്ഥാനാർഥിയായി പാർട്ടി തെരഞ്ഞെടുത്ത വ്യക്തി നാമനിർദേശ പത്രിക പോലും സമർപ്പിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ഇടപെടൽ നിയമവിരുദ്ധമാണെന്നാണ് യു ഡി എഫ് പ്രവർത്തകർ പറയുന്നത്‌. സി പി എം – ബി ജെ പി കൂട്ടുകെട്ടിന്റെ ഭാഗമായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും യു ഡി എഫ് ആരോപിച്ചു. എൽ ഡി എഫിന്റെയും എൻ ഡി എയുടെയും തെരഞ്ഞെടുപ്പ് പരിപാടികളിൽ ഒരു പരിശോധനയ്ക്കും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും കോൺഗ്രസ്‌ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കുമളി പോലീസ് കേസെടുത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർകോട്: കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ...

ജെഇഇ മെയിൻ ഏപ്രിൽ സെഷന്റെ ഫലം പ്രഖ്യാപിച്ചു : കട്ട് ഓഫ് മാർക്ക് കൂട്ടി

0
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2024 സെഷൻ...

വരികളില്ലാതെ പാട്ടുകളുണ്ടാകുമോ? ; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന്...

ആലപ്പുഴയിൽ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കിയ നിലയിൽ

0
ആ​ല​പ്പു­​ഴ: വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി. ഷാ­​ജി-​ദീ­​പ്­​തി...