ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവുമായി എത്തി ; ജീവനക്കാരിയെ തള്ളി ബാങ്ക് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ  ജീവനക്കാരിയെ തള്ളി ബാങ്ക് അധികൃതര്‍. അത്തിക്കയം നാറാണംമൂഴി സഹകരണ ബാങ്കിലെ മുന്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പുഷ്പലതയാണ് ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാനെത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ബാങ്കിലെത്തിയിരുന്നു. കഴിഞ്ഞ ഭരണസമതിയുടെ കാലത്ത് വളത്തിന്റെ സ്റ്റോക്കിലും പണമിടപാടിലും കുറവുകണ്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നിലവിലെ ഭരണസമിതി നടപടി എടുത്തിരുന്നു. ഇതിനെതിരെ ഇവര്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

പരാതി പരിശോധിച്ച രജിസ്ട്രാര്‍ ഇവരെ ജോലിയില്‍ തിരികെ കയറ്റാനും മുന്‍പ് വഹിച്ച സ്ഥാനം തിരികെ നല്‍കാനും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുമായി എത്തിയ ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. പെരുനാട് പോലീസ് ബാങ്ക് പ്രസിഡന്‍റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കമ്മറ്റി കൂടി തീരുമാനം അറിയിക്കാമെന്ന് പറഞ്ഞതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത്. നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗങ്ങളായ സാംജി ഇടമുറി, തോമസ് ജോര്‍ജ്, ജെയിംസ് രാമനാടന്‍, ജോര്‍ജ് ജോസഫ്, സുനില്‍, പി.വി എബ്രഹാം, ജെയിംസ് കക്കാട്ടുകുഴി എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്കില്‍ എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...