എമ്പുരാന്‍ ഷൂട്ട് നൂറ് ദിവസങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുന്നു ; ചിത്രം പങ്കുവെച്ച് സുജിത് വാസുദേവന്‍

For full experience, Download our mobile application:
Get it on Google Play

മോഹൻലാൽ – പൃഥ്വിരാജ് – മുരളിഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ എമ്പുരാന്റെ ചിത്രീകരണം നൂറ് ദിവസം പിന്നിട്ടു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് ആണ് ചിത്രീകരണം നൂറ് ദിവസം പിന്നിട്ട കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിലവിൽ എമ്പുരാന്റെ 7ാം ഷെഡ്യൂൾ ഗുജറാത്തിൽ നടക്കുകയാണ്. ‘എമ്പുരാൻ ഷൂട്ട് ദിവസങ്ങൾ, നൂറ് ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോകുന്നു…’ എന്നാണ് സുജിത്ത് വാസുദേവ് എക്‌സിൽ കുറിച്ചത്. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ രംഗങ്ങളാണ് ഗുജറാത്തിൽ ചിത്രീകരിക്കുന്നത്. ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തേക്ക് ചിത്രീകരണത്തിന് എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അമേരിക്കയിലെയും ഇന്ത്യയിലെയും ചിത്രീകരണത്തിന് ശേഷം ദുബായ് അടക്കമുള്ള വിദേശ ലൊക്കേഷനുകളിലും ചിത്രീകരണം ഉണ്ടാകും. ചിത്രം 2025 മാർച്ചിൽ റിലീസ് ചെയ്യാനാണ് സാധ്യത. നേരത്തെ എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ 2019 മാർച്ച് 28 നായിരുന്നു റിലീസ് ചെയ്തത്. 2025 ൽ ഇതേദിവസം തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....