അമേരിക്കയില്‍ യുവാവ് ജീവനൊടുക്കിയതില്‍ ഗൂഗിള്‍ ജെമിനി ചാറ്റ്‌ബോട്ടിനെതിരെ പരാതിയുമായി കുടുബം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അമേരിക്കയില്‍ യുവാവ് ജീവനൊടുക്കിയതില്‍ ഗൂഗിള്‍ ജെമിനി ചാറ്റ്‌ബോട്ടിനെതിരെ പരാതിയുമായി കുടുബം. ഫ്‌ളോറിഡയിലെ 36കാരന്‍ ജോനാഥന്‍ ഗവാലാസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ജെമിനിക്കെതിരെ കുടുംബം രംഗത്തെത്തിയത്. ജെമിനിയുമായി നിരന്തരം ചാറ്റ് ചെയ്ത് മാനസികസമ്മര്‍ദ്ദത്തിലായാണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ കാലിഫോര്‍ണിയ പോലീസ് കേസെടുത്തു. ഫ്‌ളോറിഡയിലെ ജൂപിറ്റര്‍ സ്വദേശിയായ ഗവാലസെന്ന യുവാവാണ് കഴിഞ്ഞ ഒക്ടോബറില്‍ ജീവനൊടുക്കിയത്. .

ജെമിനിയുമായി നിരന്തരം ചാറ്റ് ചെയ്ത് മാനസികനില തെറ്റിയതായും ചാറ്റ്‌ബോട്ടിനെ എഐ വൈഫ് എന്ന നിലയില്‍ കാണാന്‍ തുടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. ക്രിയാത്മകമായ അഭിപ്രായങ്ങള്‍ക്കും ലേഖനമെഴുതുന്നതിന് ഗവേഷണങ്ങള്‍ക്കും ചാറ്റ്‌ബോട്ടിനെ ഉപയോഗിക്കാറുണ്ടെന്നും എന്നാല്‍ ജോനാഥന്റെ മാനസികനില അത് തകരാറിലാക്കിയെന്നും കുടുംബം ആരോപിച്ചു. കൂട്ടക്കൊല ചെയ്യുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജോനാഥന്‍ സംസാരിച്ചിരുന്നുവെന്നും പിന്നാലെയാണ് ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...