അതുല്യയുടെ മരണത്തിൽ പ്രതി സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തേവലക്കര സ്വദേശി അതുല്യയുടെ മരണത്തിൽ പ്രതി സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും കുടുംബം. മകളുടെ മരണം കൊലപാതകസമാണെന്ന പരാതി ശരി വയ്ക്കുന്നതാണ് പുറത്തുവന്ന പുതിയ ദൃശ്യങ്ങൾ എന്ന് അച്ഛൻ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം പുറത്തുവരും എന്നാണ് പ്രതീക്ഷ എന്നും രാജശേഖരൻ പിള്ള പറഞ്ഞു. ജൂലൈ 19 ന് ഷാർജ റോളയിലായിരുന്നു അതുല്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതുല്യയെ ഭർത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്ത് വർഷം ക്രൂരപീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് സതീശ് അതുല്യയെ മർദിക്കുന്നുമുണ്ട്. ഷാര്‍ജയില്‍ നിന്ന് പോകാന്‍ നോക്കിയാല്‍ അതുല്യയെ കുത്തിക്കൊന്ന് കൊലവിളിച്ച് ജയിലില്‍ പോകുമെന്നും അല്ലെങ്കില്‍ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുമെന്നും സതീശ് കൊലവിളി നടത്തുന്നതും വിഡിയോയില്‍ കാണാം. ‘നീ എവിടെയും പോകില്ല, നീ പോയാല്‍ കുത്തിക്കൊന്ന് ജയിലില്‍ പോകും, അല്ലെങ്കില്‍ സ്വയം ചാകും..ജീവിതം ആഘോഷിച്ചിട്ടുണ്ട് ഞാന്‍. നിന്നെ തീര്‍ക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരുമാസത്തെ ശമ്പളം കൂടി വേണ്ട. നീ ആര്‍ക്ക് വേണ്ടിയും ജീവിക്കില്ല’. സതീശ് ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം ദൃശ്യങ്ങളുടെ ഫൊറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...