Tuesday, May 21, 2024 5:59 am

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടികയറും

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടികയറും. കൊടിയേറ്റത്തിനു മുന്നോടിയായി ആനയില്ലാ ശീവേലിയും ആനയോട്ടവും നടക്കും. ബുധനാഴ്ച രാവിലെയാണ് ആനയില്ലാ ശീവേലി. ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ചടങ്ങ്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനയോട്ടം. ആനയോട്ടത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സബ് കമ്മിറ്റി യോഗം ചേര്‍ന്നു. ഇത്തവണ 10 ആനകളെ മാത്രമാണ് ആനയോട്ട ചടങ്ങില്‍ പങ്കെടുപ്പിക്കുക. മദപ്പാടിലല്ലാത്തതും അപകടകാരികളല്ലാത്തതുമായ 17 ആനകളുടെ ലിസ്റ്റ് വിദഗ്ധ സമിതി തയ്യാറാക്കും. ഇതില്‍നിന്ന് 10 ആനകളെ നറുക്കിട്ടെടുക്കും. വീണ്ടും നറുക്കെടുക്കുന്ന അഞ്ച് ആനകളില്‍ മൂന്നാനകളെ മാത്രമാണ് ഓടാന്‍ നിയോഗിക്കുക. ബാക്കി രണ്ട് ആനകളെ കരുതലായി നിര്‍ത്തും.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മഞ്ജുളാല്‍ പരിസരത്ത് 10 ആനകളെ അണിനിരത്തും. ക്ഷേത്ര നാഴികമണി മൂന്നടിക്കുന്നതോടെ മാരാര്‍ ശംഖ് മുഴക്കിയാല്‍ ആനകള്‍ ഓടാന്‍ തുടങ്ങും. ആദ്യം ഓടിയെത്തി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. ക്ഷേത്രത്തിനകത്ത് ആനകളെ ഓടാന്‍ അനുവദിക്കില്ല. മഞ്ജുളാല്‍ മുതല്‍ ക്ഷേത്രം വരെ ആനകള്‍ ഓടുന്ന വഴിയില്‍ ഇത്തവണ ബാരിക്കേഡുകള്‍ ഉയര്‍ത്തിക്കെട്ടും. ഓടാനുള്ള ആനകള്‍ക്ക് തണല്‍ ഒരുക്കി അവിടെയാണ് ആദ്യം നിര്‍ത്തുക. വേണ്ടത്ര ജലം ലഭ്യമാക്കാനും ഫയര്‍ഫോഴ്‌സ്, പോലീസ് ഡിപ്പാര്‍ട്ടുമെന്റുകളുടെ ജാഗ്രത തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ കലശ ചടങ്ങുകളില്‍ പ്രധാനമായ തത്വകലശാഭിഷേകം ഭക്തിനിര്‍ഭരമായി നടന്നു. ഇന്ന് ആയിരം കലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവുമാണ്. ബ്രഹ്മകലശാഭിഷേകത്തോടെ കഴിഞ്ഞ എട്ടു ദിവസമായി നടക്കുന്ന കലശ ചടങ്ങുകള്‍ സമാപിക്കും. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാടാണ് തത്വകലശാഭിഷേകവും ഉച്ചപൂജയും നിര്‍വഹിച്ചത്. തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് തത്വകലശ പൂജ നടത്തി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ മായാദേവി, സബ് കമ്മിറ്റി അംഗങ്ങളായ കെ പി ഉദയന്‍, സജീവന്‍ നമ്പിയത്ത്, ബാബുരാജ് ഗുരുവായൂര്‍, കെ യു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുഡ്‌സ് ട്രെയിൻ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് സ്ഥലംവിട്ട സംഭവം ; നടപടി ആവശ്യപ്പെട്ട് കളക്ടര്‍

0
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ ഗുഡ്സ്...

ഞാന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണ് ; നരേന്ദ്രമോദി

0
ഡല്‍ഹി: തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250...

കാഞ്ഞങ്ങാട് സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു ; സ്ത്രീക്ക് പരിക്ക്

0
കാഞ്ഞങ്ങാട്: ഗൃഹസന്ദർശനത്തിന് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സിപിഎം പ്രവർത്തകനായ അമ്പലത്തറ...

സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ തുടരും ; മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം...