പീരുമേട് പട്ടുമല പള്ളിയിൽ മാതാവിന്റെ പിറവി തിരുന്നാളും എട്ട് നോമ്പ് ആചരണവും തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ഹൈറേഞ്ചിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പട്ടുമല പള്ളിപെരുന്നാളും എട്ടു നോമ്പാചരണവും തിരുസ്വരൂപ പ്രതിഷ്ഠയുടെ 44-ാംവാർഷികാഘോഷവും ആരംഭിച്ചു. സെപ്തംബര്‍ 01 മുതൽ 06 വരെ എല്ലാ ദിവസവും രാവിലെ ഏഴിന് ദിവ്യബലി, 2.30ന് ദിവ്യകാരുണ്യ ആരാധന, നൊവേന, 3.30ന് കുർബാന പ്രസംഗം. ആറിന് വിശുദ്ധ കുർബാന. മധുര ആർച്ച്  ബിഷപ്പ് മോസ്റ്റ് റവ. ഡോ. എസ്. അന്തോണി സാമി തമിഴില്‍ ദിവ്യബലി അര്‍പ്പിക്കും. ഏഴിന് രാവിലെ ഏഴു മണിക്ക് കുർബാന. രണ്ടിന് പട്ടുമല മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം. പാമ്പനാർ ഇടവക പള്ളിയിൽ
നിന്ന് പട്ടുമല മാതാ തീർത്ഥാടന കേന്ദ്രത്തിലേക്ക്. പ്രദക്ഷിണത്തിന് ബ്രദർ സേവ്യർ ജോസഫ് ഉഴത്തിപറമ്പിൽ നേതൃത്വം നൽകും.

3.30 ന് നൊവേന, നാലിന് വിജയപുരം രൂപത സഹായമെത്രാൻ റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപറമ്പിൽ കുർബാന പ്രസംഗം നടത്തും. എട്ടിന് രാവിലെ ഏഴു മണിക്ക് പാമ്പനാർ തിരുഹൃദയപള്ളി വികാരി ഫാ.ജോസ് കുരുവിള കാടന്തുരുത്തേൽ ദിവ്യബലി അര്‍പ്പിക്കും. 9.30 ന് നൊവേന, ബ്രദർ കെ. സി. ജോസഫ്, പ്രൊവിൻഷ്യൽ സെന്റ് തോമസ് പ്രൊവിൻസ്, തിരുവനന്തപുരം. 10ന് പൊന്തിഫിക്കൽ ദിവ്യബലി, തുടര്‍ന്ന് വിജയപുരം രൂപത മെത്രാൻ റൈറ്റ് റവ. ഡോക്ടർ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ തിരുനാൾ സന്ദേശം നല്‍കും. ഫോറോനയിലെ വൈദികർ പങ്കെടുത്തുകൊണ്ട് പരിശുദ്ധ കുർബാനയുടെ ആശിർവാദം, നേർച്ച വെഞ്ചരിപ്പ്, ഫൊറോനയിലെ സന്യസ്തർ, ഫ്രാൻസിസ്കൻ ബ്രദേഴ്സ്, തുടർന്ന് പ്രദക്ഷിണം, ചപ്പാത്ത് സെന്റ് ആന്റണീസ് പള്ളി വികാരി ഫാദർ സുരേഷ് എ. തമിഴിൽ  ദിവ്യബലി അര്‍പ്പിക്കും. വാർത്താ സമ്മേളനത്തിൽ ബ്രദർ സേവ്യർ ജോസഫ് ഉഴ ത്തിപറമ്പിൽ, ലാലു കുഴിയാത്ത് അമൽരാജ്, അലക്സ് കെ. എം.കെ ആന്റണി എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...