തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ടെലിവിഷൻ പരിപാടിയിൽ വനിതാ സ്ഥാനാർഥി വസ്ത്രങ്ങളുരിഞ്ഞു ; പിന്നാലെ വൻ വിവാദം, സംഭവം ടോക്കിയോയിൽ

For full experience, Download our mobile application:
Get it on Google Play

ടോക്കിയോ: ടോക്കിയോയിലെ ഗവർണർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിതാ സ്ഥാനാർഥി ടെലിവിഷൻ പരിപാടിയിൽ വസ്ത്രങ്ങളുരിഞ്ഞ് വിവാദം സൃഷ്ടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിലാണ് എൻഎച്ച്കെ പാർട്ടി സ്ഥാനാർഥിയായ ഐറി ഉച്ചിനോ വസ്ത്രമഴിച്ചത്. വോട്ടുകൾ നേടാനുള്ള അത്രയും സെക്സിയാണോ താനെന്ന് ഇവർ പ്രേക്ഷകരോട് ചോദിച്ചു. വീഡിയോയിൽ ഒരു ബട്ടൺ-അപ്പ് ഷർട്ട് ധരിച്ച് ആനിമേഷൻ ശൈലിയിലുള്ള ശബ്ദത്തിൽ അഭിസംബോധന ചെയ്യുന്നതായി കാണാം. പിന്നാലെ, അണിഞ്ഞിരുന്ന ട്യൂബ് ടോപ്പ് അഴിച്ച് ടോപ്‌ലെസായി. ഞാൻ വളരെ സുന്ദരിയാണെന്നും ദയവായി എൻ്റെ പ്രചാരണ വീഡിയോ കാണണമെന്നും  ഞാൻ സെക്‌സിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും സ്ഥാനാർഥി ചോച്ചു.

മെസേജിംഗ് ആപ്ലിക്കേഷനായ LINE-ൽ തന്നോടൊപ്പം ചേരാനും ഇവർ ആവശ്യപ്പെട്ടു. സംഭവം ജപ്പാനിൽ വിവാദമായി, രാഷ്ട്രീയമായ നയത്തിനും നേതൃഗുണത്തിനുമപ്പുറം  ശാരീരിക രൂപത്തിന് മുൻഗണന നൽകുന്നതിനെ പലരും വിമർശിച്ചു. സംഭവം ജാപ്പനീസ് ജനതക്ക് നാണക്കേടാണെന്നും അഭിപ്രായമുയർന്നു.  വസ്ത്രമുരിഞ്ഞിട്ടും ഉച്ചിനോ തോറ്റു. ടോക്കിയോ ഗവർണർ തെരഞ്ഞെടുപ്പിൽ 71-കാരിയായ യൂറിക്കോ കൊയ്‌കെ തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ ടോക്കിയോയുടെ ആദ്യ വനിതാ ഗവർണറായി മാറിയ കൊയ്‌കെ 2020ൽ രണ്ടാം തവണയും വിജയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...