ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബൈക്കിന് പിന്നിലിരുന്ന വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു. യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. മുംബൈയിലെ പന്ത് നഗർ പോലീസാണ് ചെമ്പൂർ സ്വദേശിയായ 28കാരനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് 28കാരൻ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയുണ്ടായ അപകടത്തിലാണ് പോലീസ് നടപടി. ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. യുവാവും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം തട്ടിയതോടെയാണ് യുവതി നിലത്ത് വീണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച 25കാരിയായ മേഘ ഷഹാന ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതിന് പിന്നാലെ അനിൽ പവാർ എന്ന പോലീസ് കോൺസ്റ്റബിളാണ് യുവാവിനെതിരെ കേസ് എടുത്തത്. ഇർഫാൻ ഖാൻ എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു വാഹനം തട്ടിയതിന് പിന്നാലെ മേഘ താഴെ വീഴുകയും പിന്നാലെ വന്ന വാഹനം യുവതിയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. ദിവ സ്വദേശിനിയാണ് യുവതി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ അയച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...