വീട്ടുകിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: വീട്ടുകിണറ്റില്‍ വീണ യുവതിയെ കുന്നംകുളം ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷിച്ചു. കക്കാട് എഴുത്തുപുരയ്ക്കല്‍ വീട്ടില്‍ സൂര്യ (26)യെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയത്. രാവിലെ 10.30നാണ് സംഭവം. ഏകദേശം 55 അടിയില്‍ കൂടുതല്‍ താഴ്ചയും രണ്ടര മീറ്റര്‍ വ്യാസവും 12 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് യുവതി വീണത്. വിവരമറിഞ്ഞ് അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തുമ്പോള്‍ യുവതി കിണറിനകത്ത് ഒരു റോപ്പില്‍ പിടിച്ച് വീണു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ജി.ശ്യാം റെസ്‌ക്യൂ നെറ്റിന്റെ സഹായത്താല്‍ കിണറ്റിലിറങ്ങി.

അപകടകരമായ അവസ്ഥയില്‍ സാരമായ പരുക്ക് പറ്റിയ യുവതിയെ നെറ്റില്‍ കയറ്റി മറ്റു സേനാംഗങ്ങളുടെ സഹായത്താല്‍ പെട്ടെന്ന് തന്നെ പുറത്തെത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം സേനയുടെ വാഹനത്തില്‍ കയറ്റി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ജി. ശ്യാമിന്റെ അവസരോചിതമായ പ്രവര്‍ത്തനം മൂലം യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന് സേനയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....