പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 27കാരന് തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 27കാരന് തടവും പിഴയും ശിക്ഷ. പന്ത്രണ്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ച കേസിലാണ് പ്രതിക്കു 23 വർഷം തടവും 1.15 ലക്ഷം പിഴയും ശിക്ഷ വിധിച്ചത്. തുറവുർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ സാരംഗി (27) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2021 ജനുവരിയിൽ കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. വീടിന് അരുകിൽ നിന്ന പെണ്‍കുട്ടിയെ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനായി പശ തരാമെന്ന് പ്രലോഭിപ്പിച്ച് പിടിച്ച് വലിച്ച് സമീപത്തുള്ള മറ്റൊരു വീടിനുള്ളിലേക്ക് വിളിച്ചുകയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നാണ് കേസ്.

വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കുത്തിയതോട് സബ്ബ് ഇൻസ്പക്ടറായിരുന്ന ജി രമേശനാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വനിതാ സബ്ബ് ഇൻസ്പക്ടർ ഷെറി എംഎസ്, സിപിഒ പ്രവീൺ, ഡബ്ല്യൂ സിപിഒ സബിത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷൻ 22 സാക്ഷികളെ ഹാജരാക്കിയതിൽ 20പേരെ വിസ്തരിച്ചു. 16രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാർത്തികേയനും അഡ്വ. ഭാഗ്യലക്ഷ്മിയും ഹാജരായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ

0
ന്യൂഡൽഹി : സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ....

കേരളത്തിലെ 14.5% പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ; പാർലമെന്റ് സമിതി നിരീക്ഷണ റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിലെ 14.5% പ്രദേശം വെള്ളപ്പൊക്കത്തിനും 14.4% പ്രദേശം മണ്ണിടിച്ചിലിനും...

ഹോർമുസിൽ ടോൾ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ ; വാക്കല്ല, പ്രവൃത്തി നോക്കട്ടെയെന്ന് വാൻസ്

0
ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്...

വന്ദേമാതരം വിവാദം : വിശദീകരണവുമായി ലോക് ഭവൻ

0
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം...