പത്തനംതിട്ട : ചുട്ടിപ്പാറ മലയുടെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പത്തനംതിട്ട ഫയര്‍ ഫോഴ്സ് അനുനയിപ്പിച്ച് താഴെയിറക്കി. കഴിഞ്ഞ രാത്രി ഒന്നരയോടെയാണ് പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ യുവാവ് ചുട്ടിപ്പാറ മലയുടെ മുകളില്‍ കയറുകയും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്. ചുട്ടിപ്പാറയുടെ ഏറ്റവും മുകള്‍ ഭാഗത്തായാണ് യുവാവ് കയറി നിന്നത്. പാറയുടെ മുകളില്‍ യുവാവിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയും പത്തനംതിട്ട ഫയര്‍ ഫോഴ്സും പോലീസും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ അനുനയിപ്പിച്ച് പാറയുടെ മുകളില്‍ നിന്നും താഴെയിറക്കുകയുമായിരുന്നു. ശാരീരിക പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























