പത്തനംതിട്ട നഗരത്തില്‍ യുവതികളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു : പോലീസ് അന്വേഷണമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ യുവതികളെ വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി പരാതി. സംഭവത്തില്‍ പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടുകളിലെത്തി മെഡിക്കല്‍ ഉപകരണങ്ങള്‍ വില്പന നടത്തുന്ന രണ്ട് യുവതികളെയാണ് തട്ടികൊണ്ടുപോയത്. വൈകിട്ട് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍റില്‍ നിന്നിരുന്ന യുവതികളുടെ അടുത്ത് ഒരാള്‍ എത്തുകയും യുവതികള്‍ ജോലി ചെയ്യുന്ന അതേ മേഖലയില്‍ തന്നെയാണ് താനും ജോലി ചെയ്യുന്നതെന്ന് പറഞ്ഞുവിശ്വസിപ്പിച്ച ശേഷം കൂടുതല്‍ കച്ചവടം കിട്ടുന്ന സ്ഥലം തനിക്കറിയാമെന്നും അവിടെ എത്തിയാല്‍ മുഴുവന്‍ സാധനങ്ങളും വില്‍ക്കാമെന്നും പറഞ്ഞ് ഇവരെ വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

എന്നാല്‍ വാഹനത്തില്‍ കയറ്റിയതിനുശേഷം ഇവരെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഏറെ നേരം യുവതികളുമായി ഇയാള്‍ വാഹനത്തില്‍ സഞ്ചരിച്ച ശേഷം സന്ധ്യയോടെ മല്ലപ്പള്ളി – വെണ്ണിക്കുളം റോഡില്‍ ഇവരെ ഇറക്കി വിടുകയും ഇയാള്‍ സ്ഥലത്തുനിന്നും പോവുകയും ചെയ്തു. യുവതികളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പത്തനംതിട്ട പോലീസ് ഇരുവരുടേയും മൊഴികള്‍ രേഖപ്പെടുത്തി. യുവതികളുടെ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുവാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. യുവതികളെ തട്ടിക്കൊണ്ടുപോകുവാന്‍ ഉപയോഗിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചേര്‍ത്തല രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് ഇയാള്‍ എത്തിയതെന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. പ്രതിയെ കണ്ടെത്താന്‍ പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാര്‍ബര്‍ ഷോപ്പുകളിലെ മുടി മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം...

0
മല്ലപ്പള്ളി : ബാര്‍ബര്‍ ഷോപ്പുകളിലെ മുടി മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ തദ്ദേശ...

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം

0
ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം. ഒക്ടോബർ 8...

പൈലറ്റിനെ സഹപൈലറ്റ് കുത്തി , ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിന് എമർജൻസി...

0
ദുബൈ: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനം അടിയന്തര...

ഇന്ത്യൻ ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് നിർണായക ചുവടുവെപ്പുമായി ആപ്പിൾ

0
ഇന്ത്യൻ ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് നിർണായക ചുവടുവെപ്പുമായി ആപ്പിൾ. ഐഫോൺ, ഐപാഡ്,...