റാന്നിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. റാന്നി ഐത്തല കീപ്പനാൽ സുനില്‍ (45) ആണ് മരിച്ചത്. റാന്നി – ഐത്തല റോഡിലെ ഓട്ടോറിക്ഷ സ്റ്റാന്‍റിലാണ് സുനില്‍ ഓട്ടോ ഓടിക്കുന്നത്. ഇന്ന് രാവിലെ സ്വന്തം വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇരിക്കുന്ന രീതിയിലാണ് സുനിലിന്റെ  മൃതദേഹം പ്രദേശവാസികളും ബന്ധുക്കളും കണ്ടത്. റാന്നി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി.​ മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി റാന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് റാന്നി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി.സതീശന് ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഡി.സി.സി.യില്‍ സ്വീകരണം നല്‍കും

0
പത്തനംതിട്ട : സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി...

തിരുവല്ല മണിപ്പുഴയില്‍ ലൈവ് ഫിഷ്‌ വെന്‍ഡിംഗ് സെന്റര്‍ തുറന്നു

0
തിരുവല്ല : കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി...

അടുത്ത നാലു ദിവസം മഴ കനക്കും ; 5 ജില്ലകളില്‍ ഇടിമിന്നലിനും സാധ്യത

0
കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ...

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജുകള്‍ വിതരണം ചെയ്തു

0
മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ നടന്ന ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...