കണ്ണൂരിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം നാളെ പുറപ്പെടും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽനിന്നുളള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം നാളെ യാത്ര പുറപ്പെടും. 381 ഹാജിമാരാണ് സംഘത്തിലുളളത്. നാളെ പുലർച്ചെ 5.55നാണ് കണ്ണൂരിൽ നിന്നുളള ആദ്യ വിമാനം യാത്ര പുറപ്പെടുക. ഹാജിമാരുമായുളള സൗദി എയർലൈൻസ് വിമാനം രാവിലെ 8.50 ന് ജിദ്ദയിൽ എത്തും. ജൂൺ മൂന്നിന് രണ്ട് വിമാനങ്ങളാണ് കണ്ണൂരിൽ നിന്നുണ്ടാവുക. ജൂൺ 10 വരെ ആകെ ഒമ്പത് വിമാനങ്ങളാണ് കണ്ണൂരിൽ നിന്നും ഹജ്ജ് യാത്രക്കായി തയ്യാറാക്കിയിട്ടുളളത്. 3164 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജ് യാത്രക്ക് പോകുന്നത്. ഇതിൽ 1265 പുരുഷന്മാരും 1899 പേർ സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാരും ഇത്തവണ കണ്ണൂർ വഴി ഹജ്ജിന് പോകുന്നുണ്ട്.

എഴുനൂറോളം ഹാജിമാർക്ക് താമസിക്കാനുളള വിപുലമായ സൗകര്യങ്ങൾ ഇത്തവണ കണ്ണൂർ എയർപോർട്ടിൽ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ സ്ഥിരമായ ഹജ്ജ് ഹൗസ് സംവിധാനം ഒരുക്കുന്നതും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. 18 വകുപ്പുകളുടെ ഏകോപിച്ചുളള സംവിധാനങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ജനകീയ സ്വാഗതസംഘത്തിന്റെ 11 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലുളള വിപുലമായ സേവനങ്ങളും ക്യാമ്പിലുണ്ട്. കണ്ണൂരിലേക്കുളള ഹാജിമാരുടെ മടക്കയാത്ര മദീനയിൽനിന്നാണ്. ജൂലൈ 10ന് ഉച്ചക്ക് ആദ്യ മടക്കയാത്രാ വിമാനം കണ്ണൂരിൽ എത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...