നാടൻ രുചിക്കൂട്ടുകളുമായി ആദ്യ കർഷക കഫെയ്ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

അരുവാപ്പുലം : പ്രാദേശിക കാർഷിക വിളകളിൽ നിന്ന് നാടൻ രുചിക്കൂട്ടുകളൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ കർഷക കഫെ കോന്നി കൊല്ലൻപടിയിൽ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. അരുവാപ്പുലം കൃഷിഭവൻ്റെ കീഴിലെ കൃഷിക്കൂട്ടങ്ങളുടെ ഉല്പന്നങ്ങളാണ് തനതായും വിവിധ മൂല്യ വർദ്ധിത വിഭവങ്ങളായും കഫേയിൽ ലഭ്യമാകുന്നത്. പുതുതലമുറയ്ക്ക് അന്യമാകുന്ന പഴയ നാടൻ രുചികളെ തിരികെ പിടിക്കാൻ ഒരുങ്ങുകയാണ് ഈ കർഷക കൂട്ടായ്മ. കുത്തരിക്കഞ്ഞി, ചക്കപ്പുഴുക്ക്, കൂട്ടുപുഴുക്ക്, ഹണി കോള, വിവിധ തരം ചമ്മന്തികൾ, തെരളിയപ്പം, ഇലയട, ചുക്ക് കാപ്പി, ലെമൺ ചായ, പുതിന ചായ എന്നീ വിഭവങ്ങളാണ് തുടക്കത്തിൽ ഇവിടെ ലഭ്യമാക്കുന്നത്. കൃഷിക്കൂട്ടത്തിലെ അംഗങ്ങളുടെ അടുക്കളകളിൽ പാകം ചെയ്ത് കഫയിൽ എത്തിക്കുന്നതിനായി എഫ് എസ് എസ് ഐ രജിസ്ട്രേഷനും എടുത്തിട്ടുണ്ട്.

കൃഷിഭവന്റെ കീഴിൽ രൂപീകൃതമായ 39 കൃഷിക്കൂട്ടങ്ങളിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനുമായി രൂപീകൃതമായ 9 പേർ ഉള്ള എപിഎൽ എം കൃഷിക്കൂട്ടമാണ് സഭയുടെ നടത്തിപ്പുകാർ. ആത്മ ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു കിട്ടിയ വെഞ്ചർ ക്യാപ്പിറ്റൽ ഫണ്ട് അമ്പതിനായിരം രൂപ ഉപയോഗിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ കഫെയോടൊപ്പം ആരംഭിച്ച വിപണിയിൽ കാപ്പിപ്പൊടി, മഞ്ഞൾപൊടി, അരുവാപ്പുലം മുളകുപൊടി, കുത്തരി, കൃഷി കൂട്ടങ്ങൾ സംഭരിച്ചു മൂല്യ വർദ്ധനവ് നടത്തിയ ചക്ക, കപ്പ ഉൽപ്പന്നങ്ങൾ തുടങ്ങിയ നാടൻ കാർഷിക വിഭവങ്ങൾ വിൽക്കുവാനും വാങ്ങുവാനും അവസരമുണ്ട്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ധനസഹായം നൽകുന്നുണ്ട്.

രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് കഫെയുടെയും വിപണിയുടെയും പ്രവർത്തനം. നന്ത്യാട്ട് ജോസഫ്, മണ്ണിൽ പുത്തൻവീട്ടിൽ പി വി രാജൻ, സാംകുട്ടി, ലിജി വർഗീസ്, ശ്രീലത, സതി ദേവി, പ്രിയങ്ക, അമ്പിളി പ്രസാദ് എന്നിവരാണ് പുതിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ എങ്ങനെ വിൽക്കണം എന്നും വില എത്രയെന്ന് നിശ്ചയിക്കാനും കർഷകരെ പ്രാപ്തമാക്കുന്നതെങ്ങനെ എന്ന ചിന്തയാണ് കേരളത്തിലെ ആദ്യത്തെ കർഷക കഫെ ആരംഭിക്കുന്നതിന് കാരണമായതെന്ന് പദ്ധതിക്ക് തുടക്കം കുറിച്ച കൃഷി ഓഫീസർ നസീറ ബീഗം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മണിയമ്മ രാമചന്ദ്രൻ, ബ്ലോക്ക്‌ മെമ്പർ വർഗീസ് ബേബി, പഞ്ചായത്ത്‌ മെമ്പർ മാരായ ടി ഡി സന്തോഷ്‌, അമ്പിളി സുരേഷ്, സ്മിത സന്തോഷ്‌, രഘു വി കെ, ജോജു വർഗീസ്, ശ്രീലത, കാർഷിക വികസന സമിതി അംഗങ്ങൾ കെ പി തോമസ്, പ്രമീള, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മേരി കെ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ കൃഷി ഓഫീസർ നസീറ ബീഗം കൃഷി അസിസ്റ്റന്റ് മാർ സജി കുമാർ, വിനോദ്, ദീപ്‌തി തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....