കാര്‍ഷിക സ്വയംപര്യാപ്തത ലക്ഷ്യം – മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഷിക സ്വയംപര്യാപ്തതയ്ക്കായി ലോകബാങ്കിന്റെ സഹായത്തോടയുള്ള ഒട്ടേറെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ആരോഗ്യവും വനിതാ- ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഓമല്ലൂര്‍ഗ്രാമ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിന്റെ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശീയ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ജൈവ വിപണിയും പ്രോല്‍സാഹിപിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയാണ്. വിഷരഹിതമായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമങ്ങളെല്ലാം. ആരോഗ്യമുള്ള തലമുറകളെയാണ് ഇതുവഴി യാഥാര്‍ഥ്യമാക്കാനാകുകയെന്നും വ്യക്തമാക്കി. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു.

മുതിര്‍ന്ന കര്‍ഷകന്‍ വി.സി.സാമുവേല്‍, മികച്ച പട്ടിക ജാതി/പട്ടികവര്‍ഗ കര്‍ഷക സി.ആര്‍.പൊന്നമ്മ, വിദ്യാര്‍ത്ഥി കര്‍ഷക നിസി സൂസന്‍ ഷിബു, വനിത കര്‍ഷക വല്‍സമ്മ ഉമ്മന്‍, ജൈവ കര്‍ഷക കെ.എസ്.രാധാമണി, യുവകര്‍ഷന്‍ സജി വര്‍ഗീസ്, സമ്മിശ്ര കര്‍ഷകന്‍ സുജോ വര്‍ഗീസ്, ക്ഷീരകര്‍ഷകന്‍ അലക്‌സ് ടി. സാമുവല്‍, പച്ചക്കറി കര്‍ഷകന്‍ വി.ജി.ഏബ്രഹാം കര്‍ഷക തൊഴിലാളി കെ.ജി.രവി എന്നിവരെ ആദരിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ഷാജി ജോര്‍ജ്ജ്, അഡ്വ.എസ്.മനോജ് കുമാര്‍, സാലി തോമസ്, അംഗങ്ങളായ മിനി വര്‍ഗ്ഗീസ്, പി.സുജാത, കെ.സി. അജയന്‍, സുരേഷ് കുമാര്‍, റിജു കോശി, എന്‍.മിഥുന്‍, കെ.അമ്പിളി, എം,ആര്‍ അനില്‍കുമാര്‍, അന്നമ്മ റോയ്, കൃഷിഓഫീസര്‍മാരായ റ്റി. സ്മിത, എന്‍.ആര്‍ . ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...