Friday, April 19, 2024 5:29 am

കേരള ഹൈകോടതി ആദ്യ സമ്പൂർണ കടലാസ്​ രഹിത കോടതി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : രാ​ജ്യ​ത്തെ ആ​ദ്യ​ സ​മ്പൂ​ര്‍​ണ ക​ട​ലാ​സ് ര​ഹി​ത കോ​ട​തി​യെ​ന്ന ഖ്യാ​തി കേ​ര​ള ഹൈ​കോ​ട​തി​ക്ക്. ഇതിനായി ചീ​ഫ് ജ​സ്റ്റി​സി​ന്റെ​ത്​ അ​ട​ക്കം ആ​റ് കോ​ട​തി​ക​ളി​ല്‍ സ്മാ​ര്‍​ട്ട്​ കോ​ട​തി​മു​റി​യൊ​രു​ക്കി​. ഔ​പ​ചാ​രി​ക ഉ​ദ്​​ഘാ​ട​നം ശ​നി​യാ​ഴ്​​ച സു​പ്രീം​കോ​ട​തി ജ​ഡ്​​ജി ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് നി​ര്‍​വ​ഹി​ക്കും. കോ​ട​തി​യി​ലേ​ക്കെ​ത്തു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്​ ഇ​നി വ​ലി​യ ഫ​യ​ല്‍​​ക്കെ​ട്ടു​ക​ള്‍ കൈ​യി​ല്‍ ക​രു​തേ​ണ്ടി​വ​രി​ല്ല.

Lok Sabha Elections 2024 - Kerala

ഹർ​​ജി​യ​ട​ക്കം ഫ​യ​ല്‍ ചെ​യ്ത രേ​ഖ​​ക​ളെ​ല്ലാം കോ​ട​തി​മു​റി​യി​ല്‍ അ​ഭി​ഭാ​ഷ​കന്റെ മു​ന്നി​ലെ കമ്പ്യൂ​ട്ട​റില്‍ തെ​ളി​യും. ജ​ഡ്ജി​യു​ടെ മു​ന്നി​ലും ഇ​ത്​ ല​ഭി​ക്കും. ട​ച് സ്ക്രീ​നി​ല്‍ നി​ന്ന്​​ഏ​ത് രേ​ഖ​യും പ​രി​ശോ​ധി​ച്ച്‌ വാ​ദിക്കാം. ഓ​ണ്‍​ലൈ​ന്‍ വ​ഴി ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്​ അതി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​ട​തി​യി​ല്‍ നേ​രി​ട്ടെ​ത്തി​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ വ​ഴി​യും വാ​ദം പ​റ​യാ​ന്‍ ക​ഴി​യു​ന്ന വെ​ര്‍​ച്വ​ല്‍ ഹി​യ​റി​ങ് വി​ത്ത് ഹൈ​ബ്രി​ഡ് ഫെ​സി​ലി​റ്റി​യാ​ണ്​ ഒ​രു​ക്കി​യ​ത്. മൈ​ക്കും സ്പീ​ക്ക​റും ഓ​ണ്‍ ലൈ​നു​മാ​യും ബ​ന്ധി​പ്പി​ക്കും. കേ​സ് ഫ​യ​ലു​ക​ളി​ല്‍ മാ​ര്‍​ക്ക്​ ചെ​യ്യാം. കേ​സു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തും പ​രി​ശോ​ധ​ന​ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തും ജ​ഡ്ജി​മാ​ര്‍ ഉ​ത്ത​ര​വിടുന്ന​തും ഇ-​മോ​ഡ് വ​ഴി​യാ​കും. ഉ​ത്ത​ര​വു​ക​ള്‍ ജീ​വ​ന​ക്കാ​ര്‍ എ​ഴു​തി​യെ​ടു​ക്കു​ന്നതിന്​ പ​ക​രം കമ്പ്യൂ​ട്ട​റി​ല്‍ സ്വ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന ക്ര​മീ​ക​ര​ണ​മാ​ണ്​ വ​രു​ത്തി​യത്.

പ​രി​ഗ​ണി​ക്കു​ന്ന കേ​സ്​ ഏ​തെ​ന്ന്​​ കോ​ട​തി​ക്ക​ക​ത്ത്​ പു​റ​ത്തും ഡി​സ്​​പ്ലേ വഴി അ​റിയാം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന കി​യോ​സ്ക് എ​ല്ലാ സ്മാ​ര്‍​ട്ട്​ കോ​ട​തി​ക​ളി​ലും ഉ​ണ്ടാ​കും. എ​ല്ലാ​യി​ട​ത്തും വൈ-​ഫൈ സൗ​ക​ര്യ​മുണ്ട്. സ​ഹാ​യ​ത്തി​ന്​ ഇ-​സേ​വ കേ​ന്ദ്ര​വു​മു​ണ്ട്. ഹൈ​കോ​ട​തി​യി​ല്‍ ജാ​മ്യ​ഹർജി​ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്​​ 2020 ജൂ​ണ്‍ 15 മു​ത​ല്‍ ഇ-​ഫ​യ​ലി​ങ് വ​ഴി​യാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് 17 മു​ത​ല്‍ എ​ല്ലാ ഹ​ര​ജി​ക​ളും ഇ-​ഫ​യ​ല്‍ വ​ഴി ആക്കി.

ഡി​ജി​റ്റ​ല്‍ ഒ​പ്പോ​ടെ​ ജാ​മ്യ ഉ​ത്ത​ര​വു​ക​ള്‍ ഒ​ക്​​ടോ​ബ​ര്‍ 27 മു​ത​ല്‍ പു​റ​പ്പെ​ടു​വി​ച്ച്‌​ തു​ട​ങ്ങി. ഇ-​ഫ​യ​ലി​ങ് ആ​പ്ലി​ക്കേ​ഷ​ന്‍ ഹൈ​കോ​ട​തി​യി​ലെ ഇ​ന്‍​ഹൗ​സ് ഐ.​ടി സം​ഘ​മാ​ണ് വി​ക​സി​പ്പി​ച്ച​ത്. ഹൈ​കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലാ​ണ് ഓ​ണ്‍​ലൈ​നാ​യി കേ​സ് ഫ​യ​ല്‍ ചെ​യ്യാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തീ​ര്‍​പ്പാ​യ കേ​സു​ക​ളു​ടെ​ രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കുന്നു. 20 ല​ക്ഷ​ത്തോ​ളം പേ​പ്പ​റു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന 40,000 കേ​സു​ക​ളു​ടെ രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു. കീ​ഴ്​​കോ​ട​തി​ക​ളി​ല്‍ കേസ്​ ഫ​യ​ല്‍ ​ചെ​യ്യേ​ണ്ട​ത്​ ഇ-​ഫ​യ​ലി​ങ് മു​ഖേ​ന​യാ​ണ്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ സി.​ജെ.​എം, എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ നി​ല​വി​ലെ ര​ണ്ട്​ ക​ട​ലാ​സ്​ ര​ഹി​ത കോ​ട​തി​ക​ള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ കണ്ടെത്തി ; വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ

0
മ​ല​പ്പു​റം: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ അ​റ​സ്റ്റി​ൽ. വ​ഴി​ക്ക​ട​വ്...

തൃശ്ശൂർപ്പൂരം ; വടക്കുന്നാഥന്റെ തെക്കേഗോപുരനട വലിയ ആരവങ്ങളോടെ തുറന്നിട്ടു

0
തൃശ്ശൂർ: ആരവങ്ങൾക്കും പുഷ്പവൃഷ്ടിക്കുമിടെ വടക്കുന്നാഥന്റെ തെക്കേഗോപുരനട പൂരത്തിലേക്ക് തുറന്നിട്ടു. വെള്ളിയാഴ്ച തെക്കോട്ടിറക്കവും...

കുടിശ്ശികയെച്ചൊല്ലി തര്‍ക്കം അതിരൂക്ഷം ; കാരുണ്യ ചികിത്സാപദ്ധതി കടുത്ത പ്രതിസന്ധിയിൽ

0
തിരുവനന്തപുരം: കുടിശ്ശികയെച്ചൊല്ലി സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കാരുണ്യ...

എന്റെ അമ്മാവനെ നരഭോജികൾ ഭക്ഷിച്ചു, മൃതദേഹം കണ്ടെടുക്കാനായില്ല ; ജോ ബൈഡൻ

0
അമേരിക്ക: രണ്ടാം ലോകമഹായുദ്ധകാലത്ത് വിമാനാപകടത്തിൽപ്പെട്ട മാതൃസഹോദരൻ അംബ്രോസ് ഫിനെഗനെ ന്യൂ ഗിനിയിലെ...