സിനു കെ ഗോപാലകൃഷ്ണൻ സീതത്തോടും , ബിജോ മോഡിയിൽ കുമ്പളാംപൊയ്കയും സഹ നിർമ്മാതാക്കളായെത്തുന്നു ; മലയാള സിനിമ ‘ മുകൾപ്പരപ്പ് ‘ ന്റെ ആദ്യ വാൾ പേപ്പർ ഡിസൈൻ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : പത്തനംതിട്ട ജില്ലക്കാരായ സിനു കെ ഗോപാലകൃഷ്ണൻ സീതത്തോടും, ബിജോ മോഡിയിൽ കുമ്പളാംപൊയ്കയും സഹ നിർമ്മാതാക്കളായി നിർമ്മിക്കുന്ന പുതിയ മലയാള സിനിമ ‘മുകൾപ്പരപ്പ് ‘ ന്റെ ആദ്യ വാൾ പേപ്പർ ഡിസൈൻ സീതത്തോടിൽ നടന്ന ചടങ്ങിൽ കോന്നി എം.എൽ.എ അഡ്വ: കെ. യു.ജനീഷ് കുമാർ പ്രകാശനം ചെയ്തു. പി.ആർ പ്രമോദ് സീതത്തോട് (പഞ്ചായത്ത് പ്രസിഡന്റ്), വൈസ്. പ്രസിഡന്റ്. ബീന മുഹമ്മദ് റാഫി, സംവിധായകൻ സിബി പടിയറ, അഡ്വ ജോണി കെ. ജോർജ് , ശ്യാമള സോമൻ, ബാലതാരം ദിയാ സീനു കൃഷ്ണ, കെ എൻ ഗോപാലകൃഷ്ണൻ, ദ്രുപദ്, എം.കെ ഓമന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജ്യോതിസ് വിഷന്റെ ബാനറിൽ ജെപി തവറൂൽ ആണ് മലബാർ തെയ്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിനിമയുടെ മുഖ്യ നിർമ്മാണം. സുനിൽ സൂര്യ അപർണ ജനാർദ്ദനൻ എന്നിവർ നായികാ നായകൻമാർ ആകുന്ന ചിത്രം അന്തരിച്ച പ്രമുഖ നടൻ മാമുക്കോയയുടെ അവസാന ചിത്രമാണ്. മുകൾപ്പരപ്പ് ഈ മാസം ആദ്യവാരം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട, കോന്നി, റാന്നി, തിരുവല്ല സെന്ററുകളിൽ ഈ ചിത്രം പ്രദർശിപ്പിക്കുമെന്നു സിനു കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...