മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോ നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോ നിർത്തിവെച്ചു. സ്റ്റോപ്പ് മെമോ കിട്ടിയിട്ടും പരിപാടി തുടരുന്നത് മാധ്യമങ്ങൾ വാർത്തയാക്കിയതിന് പിന്നാലെ ജില്ലാ കളക്ടർ ഇടപെട്ടാണ് ഫ്ലവർ ഷോ നിർത്തി വെച്ചത്. എറണാകുളം ജില്ല അഗ്രി – ഹോർട്ടിക്കൾച്ചർ സൊസൈറ്റിയും ജിസിഡിഎയുമാണ് പുഷ്പമേളയുടെ സംഘാടകർ. മറൈൻ ഡ്രൈവിൽ കഴിഞ്ഞ ഒരാഴ്ച്ചയായി പരിപാടി നടക്കുന്നു. ഇന്നലെ രാത്രിയാണ് പരിപാടി കാണാനെത്തിയ വീട്ടമ്മക്ക് അപകടമുണ്ടായത്. കെട്ടുറപ്പില്ലാത്ത പ്ലാറ്റ്ഫോം തകർന്ന് വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞിരുന്നു. അപകടത്തിന് പിന്നാലെ കൊച്ചി കോ‍‍ർ‌പ്പറേഷൻ നടത്തിയ പരിശോധനയിൽ അപകടകരമായ സാഹചര്യത്തിലാണ് പരിപാടി നടക്കുന്നതെന്ന് കണ്ടെത്തി. സ്റ്റോപ്പ് മെമോ നൽകിയെങ്കിലും പരിപാടി തുടർന്നു. ടിക്കറ്റ് നിരക്ക് ഈടാക്കി നടത്തുന്ന പരിപാടികൾക്ക് ആവശ്യമായ പിപിആർ ലൈസൻസും സംഘാടകർ നേടിയിട്ടില്ല. പവിലിയനിൽ വെള്ളം കെട്ടി ചെളി നിറഞ്ഞു കിടക്കുന്നതിനാൽ ഷോ കാണാൻ എത്തുന്നവർക്കു നടക്കാനാണ് പവിലിയനിലാകെ പ്ലൈവുഡ് നിരത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റ ബിന്ദു. സംഭവത്തിൽ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...