വടക്കേ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള നടപ്പാലം അപകടാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : വടക്കേ മണ്ണീറ ആദിവാസി കോളനിയിലേക്കുള്ള പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കുവാൻ നടപടിയില്ല. മഴ ശക്തമായി തോട്ടിൽ വെള്ളം നിറഞ്ഞതോടെ കുടുംബങ്ങൾക്ക് മറുകരയിൽ എത്തുവാൻ ബുദ്ധിമുട്ട് നേരിടുകയാണ്. തോടിന് മറുകരയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് മറുകരയിൽ എത്തുന്നതിനായി വർഷങ്ങൾക്ക് മുൻപ് വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആണ് പാലം സ്ഥാപിച്ചത്. എന്നാൽ പാലം സ്ഥാപിച്ചതിന് ശേഷം ഇതിന്റെ അറ്റകുറ്റപണികൾ നടത്താതെ വന്നതിനാൽ ഇരുമ്പ് പാലം തുരുമ്പിച്ച് നാശാവസ്ഥയിൽ ആയി. വെറും കൈകൾ കൊണ്ട് പാലത്തിലെ തുരുമ്പ് പിടിച്ച ഭാഗങ്ങൾ അടർത്തി എടുക്കാവുന്ന സ്ഥിതിയാണ് ഇപ്പോൾ.

കുഴിത്തുരുമ്പ് വീണ് പാലത്തിന്റെ ചവിട്ടുപടികൾ ഇളകി മാറിയിട്ടുണ്ട്. പാലത്തിൽ കയറുമ്പോൾ കയറുന്ന ആൾ അപകടത്തിൽ പെടുന്നതിനുള്ള സാധ്യത ഏറെയാണ്. തോട്ടിലൂടെ ഉള്ള ശക്തമായ ഒഴുക്കിനെ തുടർന്ന് പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചിരിക്കുന്നത്തിന്റെ അടിഭാഗത്തെ കല്ലും മണ്ണും ഒഴുകി പോയിട്ടുമുണ്ട്. കോളനി സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് വാഹനം എത്താത്തതിനാൽ ഈ പാലത്തിലൂടെ നടന്ന് പ്രധാന റോഡിൽ എത്തിയെങ്കിൽ മാത്രമേ കോളനിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാൻ സാധിക്കുകയുള്ളു. സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെ ഈ പാലത്തിലൂടെ വേണം സഞ്ചരിക്കാൻ. തോട് മറുകര കടക്കുന്നതിന് കോളനിയിലെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പാലം. മഴ ശക്തമായതോടെ കോളനിയിലെ ജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായിട്ടുണ്ട്. കോളനിയിലേക്കുള്ള നടപ്പാലം അറ്റകുറ്റപണികൾ നടത്തി നവീകരിച്ചെങ്കിൽ മാത്രമേ കോളനിവാസികളുടെ ദുരിതത്തിന് പരിഹാരമാകു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...