പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജി 20 വിർച്ച്വൽ ഉച്ചകോടി ഇന്ന് ചേരും

For full experience, Download our mobile application:
Get it on Google Play

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ജി 20 വിർച്ച്വൽ ഉച്ചകോടി ഇന്ന് ചേരും. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കുമെന്നും ചൈന അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഷി ജിൻ പിങ് എന്തുകൊണ്ട് മോദിയുടെ അധ്യക്ഷതയിൽ ജി 20 വിർച്ച്വൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല എന്നത് ആഗോളതലത്തിൽ ചർച്ചയായിട്ടുണ്ട്. നേരത്തെ ദില്ലിയിൽ ചേർന്ന ജി 20 ഉച്ചകോടിയിൽ നിന്നും ഷി ജിൻ പിങ് വിട്ടു നിന്നിരുന്നു. അതേസമയം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ മോദിയുടെ അധ്യക്ഷതയിൽ ജി 20 വിർച്ച്വൽ ഉച്ചകോടിയിൽ പങ്കെടുക്കും എന്നാണ് സൂചന. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ജി 20 വിർച്ച്വൽ ഉച്ചകോടി ചർച്ചയാകും. സൗദി അറേബ്യ, യു എ ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി വിളിച്ചിരിക്കുന്ന ഉച്ചകോടിയിൽ വെടി നിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് ഇന്ത്യൻ വിദേശകാര്യസെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...