ജിസിസി ഉച്ചകോടി അടുത്ത മാസം റിയാദില്‍

For full experience, Download our mobile application:
Get it on Google Play

മനാമ : 42 -ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടി അടുത്ത മാസം സൗദിയില്‍ നടക്കും. തലസ്ഥാനമായ റിയാദില്‍ ഡിസംബര്‍ എട്ടു മുതല്‍ പത്ത്‌ വരെയാണ് സമ്മേളനമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്‌തു‌. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കും ഉച്ചകോടിയിലെ മുഖ്യ അജണ്ട. ഇതില്‍ പ്രധാനമായും നിക്ഷേപത്തിന്റെയും വികസനത്തിന്റെയും മേഖലകളിലെ തന്ത്രപരമായ പദ്ധതികള്‍ ചര്‍ച്ചയാകും.

2025 ഓടെ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഐക്യത്തിലെത്താനുള്ള പഠനങ്ങളും പദ്ധതികളും പൂര്‍ത്തിയാക്കുന്നതിനാണ് കഴിഞ്ഞ ജിസിസി ഉച്ചകോടി ലക്ഷ്യമിട്ടത്. ഈ വര്‍ഷം ജനുവരിയില്‍ സൗദി നഗരമായ അല്‍ഉലയിലാണ് 41 -ാമത് ഗള്‍ഫ് ഉച്ചകോടി നടന്നത്. ഇത് ഖത്തറും സൗദി നേതൃത്വത്തിലുള്ള സംഘവും തമ്മിലുള്ള നീണ്ട തര്‍ക്കം അവസാനിപ്പിക്കുന്നതിന് വഴിവെച്ചു. സൗദി, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നതാണ് ജിസിസി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ കനക്കുന്നു ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് 7 ജില്ലകളിൽ...

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...