Sunday, May 5, 2024 8:34 am

ഇതൊന്നും അത്ര നല്ല കുപ്പി അല്ലാട്ടോ, റസ്റ്റ് ഹൗസിൽ മദ്യപാനം പാടില്ലെന്നറിയില്ലേ? ; ക്ഷുഭിതനായി മന്ത്രി റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ വേണ്ടിയായിരുന്നു മന്ത്രിയെത്തിയത്. പരിശോധനയ്ക്കിടെ മദ്യകുപ്പികളും അദ്ദേഹം കണ്ടെത്തി. പരിശോധനയുടെ ലൈവ് വീഡിയോ മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

റസ്റ്റ് ഹൗസിലെ ജീവനക്കാരനോട് മന്ത്രി ദേഷ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത്രയധികം കുപ്പി ഇവിടെ വരാൻ എന്താ കാരണം. മദ്യ കുപ്പിയല്ലേ അത്? ഇതൊന്നും അത്ര നല്ല കുപ്പി അല്ലാട്ടോ. റസ്റ്റ് ഹൗസിൽ മദ്യപാനം പാടില്ലെന്നറിയില്ലേ? എന്താ നിങ്ങൾക്ക് ബാധകമല്ലേ. എന്നാണ് മന്ത്രി ചോദിക്കുന്നത്. സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്നും മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ; രാത്രി പത്തിന് ശേഷം ഉപയോഗം കൂടി

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി. വൈദ്യുതി ആവശ്യകതയിൽ കഴിഞ്ഞ...

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത ; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു

0
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്...

നിജ്ജാർ വധക്കേസ് ; കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യ

0
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ...

വര്‍ധിച്ചു വരുന്ന റോഡപകടം : വ്യാപക പരിശോധനയിൽ പിടിയിലായവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം; ...

0
കല്‍പ്പറ്റ: വര്‍ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍...