ഹിന്ദി സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹിന്ദി സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ. സിനിമ സെറ്റിൽ വെച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറി പിടിച്ചെന്നും ഭർത്താവ് ഫർമാൻ ഖാനൊപ്പം കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൊണാലിസ സംവിധായകനിൽനിന്നുണ്ടായ ദുരനുഭവം വിവരിച്ചത്. തനിക്ക് 18 വയസ്സാകുന്നതിന് മുമ്പാണ് സംഭവം. സംവിധായകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ആദ്യസിനിമയാണെന്ന് പറഞ്ഞ് വീട്ടുകാർ വിഷയം ഗൗരവത്തിലെടുത്തില്ല. അതിനാൽ മറ്റാരോടും ഇതേക്കുറിച്ച് പറഞ്ഞതുമില്ല.

ഈയിടെയാണ് മൊണാലിസയും ഫർമാൻഖാനും കേരളത്തിൽ വെച്ച് വിവാഹിതരായത്. ഇരുവരും ഇപ്പോൾ കേരളത്തിലാണ് താമസം. സനോജ് മിശ്രക്കെതിരെ പരാതി നൽകാൻ ആലോചിക്കുന്നുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും മൊണാലിസ പറഞ്ഞു. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് പെൺകുട്ടി കാമുകനായ ഫർമാൻ ഖാനൊപ്പം കേരളത്തിൽ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് ഫർമാൻ ഖാനെ യുവതി വിവാഹം ചെയ്തു. തങ്ങൾക്ക് വധ ഭീഷണി ഉണ്ടെന്നും സഹായിക്കണമെന്നും ദമ്പതികൾ അഭ്യർഥിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...