യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി:  ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു.  ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ഇലക്‌ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് മുപ്പതുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു.  കേസില്‍ സതീഷ് കുമാര്‍(35) വിനോദ് കുമാര്‍(38) മംഗള്‍ചന്ദ് മീണ(33) ജഗദീഷ് ചന്ദ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.  ഇവരെല്ലാം റെയില്‍വേയിലെ ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്.

യുവതി കഴിഞ്ഞ ഒരുവര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുവര്‍ഷം മുമ്ബാണ് പ്രതികളിലൊരാളെ തന്റെ സുഹൃത്ത് വഴി യുവതി പരിചയപ്പെട്ടത്.  റെയില്‍വേ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ ഇയാള്‍ അടുത്തിടെ യുവതിക്ക് റെയില്‍വേയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നും വാഗ്ദാനം ചെയ്തു.

ജൂലായ് 21 തീയതി ഇയാള്‍ യുവതിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മകന്റെ ജന്മദിനാഘോഷത്തിലും പുതിയ വീട് വാങ്ങിയതിന്റെ സത്കാരത്തിലും പങ്കെടുക്കാനായാണ് വീട്ടിലേക്ക് ക്ഷണിച്ചത്.  തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 10.30-ഓടെ കീര്‍ത്തിനഗര്‍ മെട്രോ സ്‌റ്റേഷനില്‍ എത്തിയ യുവതിയെ ഇയാള്‍ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.  ഇവിടെ എത്തിച്ച ശേഷം ഇലക്‌ട്രിക്കല്‍ മെയിന്റനന്‍സ് റൂമിലേക്കാണ് യുവതിയെ കൊണ്ടുപോയത്.   മുറിയില്‍ ഇരിക്കാന്‍ പറഞ്ഞശേഷം ഇയാള്‍ പുറത്തുപോയി.  ഏതാനുംമിനിറ്റുകള്‍ക്ക് ശേഷം പ്രതി മറ്റൊരാളോടൊപ്പം മുറിയിലെത്തുകയും മുറി അകത്തുനിന്ന് പൂട്ടിയിട്ട ശേഷം രണ്ടുപേരും മാറിമാറി യുവതിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...