ഫെയ്സ്ബുക്കിലൂടെയാണ് ബാലയെ പ്രപ്പോസ് ചെയ്തത് : എലിസബത്ത് 

For full experience, Download our mobile application:
Get it on Google Play

ഫെയ്സ്ബുക്കിലൂടെയാണ് ബാലയെ പ്രപ്പോസ് ചെയ്യുന്നതെന്ന് എലിസബത്ത്. ബാലയുമായുള്ള വിവാഹത്തിനു ശേഷം ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. പ്രപ്പോസ് ചെയ്ത കാര്യം വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം എതിർപ്പായിരുന്നുവെന്നും അവസാനം സമ്മതം മൂളുകയുമായിരുന്നുവെന്നും എലിസബത്.

‘എലിസബത്ത് അങ്ങനെ അധികം സംസാരിക്കില്ല. പക്ഷേ എന്റെ അടുത്ത് മാത്രം കൂടുതൽ സംസാരിക്കും. എന്നെ ചെറുപ്പംതൊട്ടേ ഇവൾക്ക് ഇഷ്ടമായിരുന്നു. ഞാനന്ന് മറ്റൊരു വഴിയെ സഞ്ചരിക്കുന്നു. കുറച്ച് കാലം മുമ്പാണ് എന്നെ പ്രപ്പോസ് ചെയ്യുന്നത്. ആദ്യം ഞാൻ ദേഷ്യപ്പെട്ടു.

എന്നെപ്പോലൊരാൾ വേണോ, മറ്റൊരു നല്ല സൗന്ദര്യമുള്ള ഒരാളെ വിവാഹം ചെയ്യൂ’ എന്ന് പറഞ്ഞ് ഉപദേശിച്ചു. ഒരു എട്ട് മാസം പ്രണയവും ഉപദേശവുമായി ഈ ബന്ധം മുന്നോട്ടുപോയി.’–ബാല പറയുന്നു.

രണ്ടാം വിവാഹത്തിലേയ്ക്ക് കടക്കുന്നതിൽ യാതൊരു ഭയവും ഇല്ലായിരുന്നു. ധൈര്യം ഇല്ലാത്ത ഭീരുക്കളാണ് വിമർശനവുമായി എത്തുന്നത്. ഇവർക്കാർക്കും മുഖങ്ങളില്ല. ഞാൻ എത്രയോ നന്മയുള്ള കാര്യങ്ങൾ ചെയ്യുന്നു. അതിലും നെഗറ്റീവ് പറയുന്നവരുണ്ട്.

നിങ്ങൾ മകളെ മറന്നോ എന്നായിരുന്നു വിവാഹം തീരുമാനിച്ചപ്പോൾ വന്ന വേറൊരു വിമർശനം. എന്റെ മകളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇവർക്ക് അറിയാമോ? മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചുള്ള അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്.–ബാല വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....