ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ല : എം വി ​ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദൻ. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി ആക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാ​ഗമാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഉള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്ത് വേറെ എവിടെയും ഇല്ല. തീവ്ര വലതുപക്ഷത്തിന് അടിത്തറ ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇടതുപക്ഷ സർക്കാരിനെ കടന്നാക്രമിക്കുന്നുവെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിബദ്ധമാണ്. ചില വെളിപ്പെടുത്തൽ വരുമ്പോൾ ചിലർക്ക് രാജിവെയ്ക്കേണ്ടി വരുമെന്നും സിനിമാ മേഖലയിൽ ഉൾപ്പടെ സ്ത്രീവിരുദ്ധത വളർന്ന് പന്തലിച്ചിരിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഒന്നും വളച്ചു വെയ്ക്കാനും മറച്ചു വെയ്ക്കാനുമില്ല. കോടതി നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കും. കോടതി നിർദേശം അനുസരിച്ച് തുടർ നടപടികൾ സർക്കാർ നടപ്പാക്കുമെന്നും എം വി ​ഗോവിന്ദൻ ആവർത്തിച്ച് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങ ഭൂസമരം ; കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

0
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ...

കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പലയിടങ്ങളിലും മണ്ണ് എടുക്കാൻ അനുമതി...

0
മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന...

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു...