ജീവനക്കാരുടെ ആനുകൂല്യങ്ങൾ സർക്കാർ തുടർച്ചയായി കവർന്നെടുക്കുന്നത് ആസൂത്രിത കൊള്ള – സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംസ്ഥാനത്തെ ജിവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയും ഖജനാവ് കാലിയാക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാർ ആസൂത്രിതമായി കൊള്ള നടത്തുകയാണെന്ന് ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പളത്തിൻ്റെ ഭാഗമായ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ അഫിഡവിറ്റ് കൊടുത്തത് സർക്കാരിൻ്റെ ജീവനക്കാരോടുള്ള സമീപനമാണ് കാണിക്കുന്നത്.

ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം, ഹൗസ് ബിൽഡിംഗ് അഡ്വാൻസ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ആണ് ഇടതുപക്ഷ ഭരണത്തിൽ ജീവനക്കാർക്ക് നഷ്ടമായത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനിൽ ബാബു മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, ബി പ്രശാന്ത് കുമാർ, ബിജു ശാമുവേൽ, ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു സലിംകുമാർ, ഡി ഗീത, അബു കോശി, വിനോദ് മിത്രപുരം, ജില്ലാ ജോയിൻ്റ് സെക്രട്ടറി, പിക്കു വി സൈമൺ,അനു കെ അനിൽ, ദർശൻ ഡി കുമാർ, നൗഫൽ ഖാൻ, ജുഫാലി മുഹമ്മദ് ആർ പ്രസാദ്, ഷെബിൻ വി ഷെയ്ക്ക്, സുനിൽ വി കൃഷ്ണൻ, അൽ അമീൻ, ഷാജൻ, ആകാശ് എസ് നായർ, അരുൺ, റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...