റാന്നി : കളഞ്ഞുകിട്ടിയ സ്വർണമോതിരം ജോലിചെയ്യുന്ന വീട്ടുകാരുടെ സഹായത്തോടെ പൊലീസിൽ ഏൽപ്പിച്ച് അതിഥിതൊഴിലാളി മാതൃകകാട്ടി. അങ്ങാടി – ചെട്ടിമുക്ക് കൊച്ചുപുരയിൽ റോയ് ഉമ്മന്റ വീട്ടിൽ ജോലിചെയ്യുന്ന ഒഡീഷ സ്വദേശി വിശ്വംഭറി(51) നാണ് സ്വർണമോതിരം കിട്ടിയത്.
റാന്നി- വലിയകാവ് റോഡിൽ പൂഴിക്കുന്ന് വെയിറ്റിങ് ഷെഡിനു സമീപം റോഡിൽനിന്ന് കിട്ടിയ മോതിരം ഇയാൾ റോയ് ഉമ്മന്റ ഭാര്യ എസ്‌സി ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക അനിത ഏബ്രഹാമിനെ ഏൽപ്പിച്ചു.
വീട്ടുകാർ കുടുംബസുഹൃത്തായ പഴവങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് അനു ടി ശാമുവേലിന്റെ സഹായംതേടി. വിശ്വംഭറിന് ഒപ്പം റാന്നി പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ എം ആർ സുരേഷിനെ ഏൽപ്പിച്ചു. 14 വർഷമായി വിശ്വംഭർ ഇവരുടെ വീട്ടിൽ ജോലിചെയ്യുന്നു.