ഭവാനിപുരില്‍ മമതയ്‌ക്കെതിരെ അഭിഭാഷക പ്രിയങ്ക തിബ്രെവാൾ ; പോരിനൊരുങ്ങി ബിജെപി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബംഗാളിലെ ഭവാനിപുരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരിടാന്‍ അഭിഭാഷകയായ പ്രിയങ്ക തിബ്രെവാളിനെ രംഗത്തിറക്കി ബിജെപി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയായ പ്രിയങ്ക കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തൃണമൂല്‍ സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു. 2014-ലാണു ബിജെപിയില്‍ അംഗമായത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് 1956 വോട്ടിനു പരാജയപ്പെട്ട മമത പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയായിരുന്നു. ഭവാനിപുരിലെ മത്സരം അവര്‍ക്കു നിര്‍ണായകമാണ്. ശ്രീജിബ് ബിശ്വാസ് ആണ് ഇടതു സ്ഥാനാര്‍ഥി. ഇവിടെ മമതയ്‌ക്കെതിരെ സുവേന്ദു അധികാരിയെ മത്സരിപ്പിക്കില്ലെന്നു ബിജെപി വ്യക്തമാക്കിയിരുന്നു.

‌സുവേന്ദു ഒരു തവണ മമതയെ തോല്‍പ്പിച്ചയാളാണെന്നും എന്തിനാണ് ഒരു വ്യക്തിതന്നെ പല തവണ അവരെ തോല്‍പ്പിക്കുന്നതെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു. ഭവാനിപുരില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി പറഞ്ഞിരുന്നു.

മേയ് 5ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ മമത നവംബര്‍ 5നകം എംഎല്‍എ ആയില്ലെങ്കില്‍ രാജിവയ്‌ക്കേണ്ടിവരും. ഇതു ഭരണഘടനാപരമായ പ്രതിസന്ധിക്കിടയാക്കുമെന്നു ബംഗാള്‍ ചീഫ് സെക്രട്ടറി അറിയിച്ചതിനു പിന്നാലെയാണ് ഭവാനിപുര്‍ ഉള്‍പ്പെടെ ബംഗാളിലും ഒഡിഷയിലുമായി നാല് മണ്ഡലങ്ങളില്‍ ഈ മാസം 30ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. അടുത്തമാസം മൂന്നിനാണു വോട്ടെണ്ണല്‍. മമതയ്ക്കു വേണ്ടി ഭവാനിപുരിലെ തൃണമൂല്‍ എംഎല്‍എ സോവന്‍ദേവാണ് രാജിവെച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...