വീടിന്‍റെ ടെറസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീടിന്‍റെ ടെറസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോഴിക്കോട് താമരശ്ശേരി കരാടി സ്വദേശി കണ്ണന്‍കുന്നുമ്മല്‍ വിദ്യാധരന്‍ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ടെറസിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി കയറിയതായിരുന്നു വിദ്യാധരന്‍. ടാങ്ക് കഴുകുന്നതിനിടയില്‍ അബദ്ധത്തില്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ജാനു. മക്കള്‍: മിഥുന്‍, അതുല്‍. സഹോദരങ്ങള്‍: കണ്ടന്‍പാറക്കല്‍ തനിയന്‍, പരേതരായ കണ്ടന്‍, ഗോപി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...