തലവടി ചുണ്ടൻ വി കെയർ പ്രോജക്ട് ഉദ്ഘാടനം മെയ് 10ന്

For full experience, Download our mobile application:
Get it on Google Play

തലവടി: ഈ വരുന്ന നെഹ്റു ട്രോഫി മത്സരത്തിൽ കന്നി അങ്കത്തിനായി തയ്യാറെടുക്കുന്ന തലവടി ചുണ്ടൻ സാമൂഹിക പ്രതിബദ്ധതയ്ക്കും ലഹരിവിരുദ്ധ ബോധക്കരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നല്കി കൊണ്ട് ‘ വി കെയർ ടീം’ രൂപികരിക്കുന്നു. യുവാക്കളെ തുഴച്ചിൽ രംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ ക്ഷേമത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതി മറ്റ് വള്ളം സമിതികളിൽ നിന്നും തികച്ചും വ്യത്യസ്തത നല്കും.

ചടങ്ങിൽ തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.കെയർ പ്രോജക്ടിൻ്റെ ഉദ്ഘാടനം എടത്വ എസ് എച്ച് ഓ  കെ.ബി ആനന്ദബാബു ഉദ്ഘാടനം ചെയ്യും. നീരേറ്റുപുറം ജംഗ്ഷനിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, സ്ഥിരം സമിതി ചെയർപേഴ്സൺ കൊച്ചുമോൾ ഉത്തമൻ, ജോജി ജെ വയലപ്പള്ളി, സുജിമോൾ സന്തോഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാക്കുട്ടി ഫിലിപ്പ്, എൽസി പ്രകാശ് ,ബിനു സുരേഷ്, കലാ മധു ,സുജ സ്റ്റീഫൻ, പ്രിയ അരുൺ, ബിന്ദു ഏബ്രഹാം, അരുൺ പി.ജോൺ, വിനോദ് പി. മത്തായി എന്നിവർ പ്രസംഗിക്കുമെന്ന് മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത് ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.

സെലക്ഷൻ ട്രയൽ മേയ് 21ന് പ്രൊഫഷണൽ കോച്ചിൻ്റെ നേതൃത്വത്തിൽ നടക്കും. ഫണ്ട് സമാഹരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക പദ്ധതി പ്രകാരം ആകർഷകമായ സമ്മാനങ്ങളും തലവടി ടൗൺ ബോട്ട് ക്ലബും തലവടി ചുണ്ടൻ സമിതിയും തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷനും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ സംഭാവന സ്വീകരിക്കുന്നതിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...