ബോട്ട് യാത്രകൾ സുരക്ഷിതമാക്കാൻ ഈ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം

For full experience, Download our mobile application:
Get it on Google Play

താനൂര്‍ ദുരന്തം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 35 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 22 പേരാണ് മരിച്ചത്. ഇതേടെ നമ്മുടെ നാട്ടിലെ ജലയാത്രകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. വിമാന യാത്രപോലെതന്നെ അധിക മുന്‍കരുതലുകള്‍ ബോട്ട് യാത്രകളില്‍ എടുക്കേണ്ടതുണ്ട്. ലൈഫ് ജാക്കറ്റ് നിര്‍ബന്ധം ജലയാത്രകളിലെ ജീവന്‍ രക്ഷാ ഉപകരണമാണ് ലൈഫ് ജാക്കറ്റ്. ബോട്ടില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം. മദ്യപിച്ച് ബോട്ടില്‍ യാത്ര ചെയ്യരുത്മദ്യ ലഹരിയില്‍ ഒരിക്കലും ജലയാത്രകള്‍ നടത്തരുത്. ഒരു അപകടം സംഭവിച്ചാല്‍ നമ്മുടെ പ്രതികരണശേഷി കുറയ്ക്കാന്‍ മദ്യം ഇടയാക്കും. വെള്ളത്തില്‍ വീണാല്‍ നീന്തല്‍ നല്ല വശമുണ്ടെങ്കില്‍ പോലും നീന്താന്‍ സാധിച്ചു എന്ന് വരില്ല.

അമിത വേഗത പാടില്ല അമിത വേഗതയിലല്ല ബോട്ട് പോകുന്നത് എന്ന് ഉറപ്പാക്കാന്‍ യാത്രക്കാരുള്‍പ്പടെ മറക്കരുത്. ഏത് ബോട്ടിനാണെങ്കിലും ഒരു നിശ്ചിത വേഗതയുണ്ട്. അത് മാത്രമല്ല ചിലപ്പോള്‍ കായലില്‍ പോളകളോ മറ്റും നിറഞ്ഞ സ്ഥലത്ത് കൂടി പോകുമ്പോള്‍ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയാന്‍ സാധ്യതയുണ്ട്. കാലാവസ്ഥ പ്രധാനം ബോട്ട് യാത്രക്ക് ഇറങ്ങും മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കുക. കനത്ത മഴയും കാറ്റും ഉളളപ്പോള്‍ ബോട്ടിലുളള യാത്ര പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. .ഓവര്‍ലോഡ് അനുവദിക്കരുത് വിമാനംപോലെ ബോട്ടുകളും ഓവര്‍ലോഡ് ചെയ്യാന്‍ പാടുള്ളതല്ല. ബോട്ട് ഫിറ്റ്‌നസ് പ്രധാനം ഏതൊരു വാഹനവും പോലെ ബോട്ടുകള്‍ക്കും ഫിറ്റ്‌നസ് പ്രധാനമാണ്. ബോട്ട് യാത്രാ കിറ്റ്, ബോട്ട് യാത്ര മാത്രം ലക്ഷ്യമാക്കി എവിടെയെങ്കിലും പോകുന്നുണ്ടെങ്കില്‍ പ്രത്യേകമായൊരു കിറ്റ് കയ്യില്‍ കരുതാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...