‘ജനവിധി മാനിച്ചുള്ള തീരുമാനം, ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലധികം തവണ ഹൈക്കമാന്‍ഡ് ചോദിച്ചിരുന്നു’ : സാദിഖലി ശിഹാബ് തങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്റെ നായകനായി വി.ഡി. സതീശനെ എഎസിസി പ്രഖ്യാപിച്ചതിനെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ. കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഈ തീരുമാനം കേരള ജനതയുടെ വികാരം ഉൾക്കൊള്ളുന്നതാണെന്നും, വരാനിരിക്കുന്ന അഞ്ച് വർഷം ഒരു ‘ടീം യുഡിഎഫ്’ എന്ന നിലയിലായിരിക്കും മുന്നണി മുന്നോട്ട് പോവുകയെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനത്തിന് മുന്നോടിയായി ഹൈക്കമാൻഡ് പ്രതിനിധികൾ എംപിമാർ, എംഎൽഎമാർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തിയിരുന്നു. കൂടാതെ, ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലധികം തവണ ആരാഞ്ഞതായും മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കൾ തങ്ങളുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായ എല്ലാ പ്രക്രിയകളും പൂർത്തിയാക്കാൻ സമയം എടുത്തു എന്നതല്ലാതെ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ മന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്നും, കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ഗവർണറെ കാണുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...

കോൺ​ഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ല് : രമ്യ ഹരിദാസിന്റെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

0
തിരുവനന്തപുരം: ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ്...