ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജനറൽ ആശുപത്രി ഭരണത്തിന് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് ഹൈക്കോടതി അനുമതി നൽകി. പുതിയ കമ്മിറ്റി രൂപീകരിക്കും വരെ ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള സ്ഥിതി തുടരാനും നിർദേശം നൽകി. പത്തനംതിട്ട നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ കമ്മിറ്റി നിലവിൽ വന്നാൽ ആശുപത്രിയുടെ ഭരണ നിർവഹണ ചുമതല ഈ കമ്മിറ്റിയ്ക്ക് ആയിരിക്കുമെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാ പഞ്ചായത്തിന് വിട്ടു നൽകിയതിനെതിരെ നഗരസഭ പ്രതിഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് ജനറൽ ആശുപത്രി ഭരണം ആരോഗ്യ വകുപ്പ് ജില്ലാ പഞ്ചായത്തിന് വിട്ടു നൽകിയതെന്ന് എൽഡി എഫ് ഭരിക്കുന്ന നഗര സഭയിലെ അംഗങ്ങളും ആരോപിച്ചിരുന്നു.

ഇക്കാര്യത്തിൽ യുഡി എഫ് കൊണ്ടുവന്ന പ്രമേയം എൽ ഡി എഫ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിരുന്നു.
ജനറൽ ആശുപത്രിയിൽ ഇപ്പോൾ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ശില പാകൽ ചടങ്ങിൽ നിന്ന് നഗരസഭ ചെയർമാൻ ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ വിട്ടു നിന്നത് പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു. ഇതിന് ശേഷമാണ് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്  ഹൈക്കോടതിയിൽ ഹർജി നൽകിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍...

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി...

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...

ലൈംഗികപീഡനക്കേസ് ; എഴുത്തുകാരിക്ക് 47 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

0
ന്യൂയോർക്ക് : ലൈംഗികപീഡനക്കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി...