പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ ജീവിതവും വിശ്വാസവഴിയും സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രായപൂർത്തിയായ വ്യക്തികൾക്ക് അവരുടെ ജീവിതവും വിശ്വാസവഴിയും സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി. മക്കളെ സന്ന്യാസിനികൾ തടവിലാക്കിയെന്നാണ് ആരോപിച്ച് തൃശ്ശൂർ സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ച കേസിലാണ് ഈ നിർണായക നിരീക്ഷണം. മക്കൾ സഭയുമായി ബന്ധമില്ലാത്ത ഒരു കൂട്ടായ്മയിൽ തുടരുന്നത് അവരുടെ സ്വതന്ത്രമായ തീരുമാനമല്ല, മറിച്ച് എതിർ കക്ഷികളുടെ സമ്മർദ ഫലമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ, പൊലീസ് അന്വേഷണത്തിൽ യുവതികൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വാസപാത തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാണിച്ചു. അതിനാൽ ഇവരെ തടവിലാക്കിയതായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. മക്കളുടെ തീരുമാനത്തിൽ മാതാപിതാക്കൾക്ക് ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, പ്രായപൂർത്തിയായ ഒരാളുടെ വ്യക്തിഗത സ്വാതന്ത്ര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഉപദേശം നൽകുന്നത് വരെ മാതാപിതാക്കൾക്ക് സാധിക്കുമെങ്കിലും, അവരുടെ തീരുമാനങ്ങളെ നിയന്ത്രിക്കാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...