കൊച്ചി: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പ്രൊസിക്യൂഷന്‍ അനുമതിയില്ലാതെ കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി. അന്വേഷണത്തിന് നടപടിക്രമങ്ങൾ പാലിച്ചോ എന്ന് ചോദിച്ച കോടതി വിജിലൻസിൽ നിന്ന് റിപ്പോർട്ട് തേടി. നിയമവശങ്ങൾ കൂടി വിശദമായി പരിശോധിക്കുമെന്നും കോടതി പറഞ്ഞു. ഹർജി നാളെ വീണ്ടും പരിഗണിക്കും. ഹൈക്കോടതി ജഡ്ജിക്കെതിരെ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്നും കോടതി ചോദിച്ചു. വിജിലൻസ് അന്വേഷണം നടത്തിയത് സീനിയർ ഓഫീസർ ആണോ അതോ ജൂനിയർ ഓഫീസർ ആണോയെന്നും ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ ജില്ലാ ജഡ്ജി അന്വേഷണം നടത്തിയാൽ എങ്ങനെയിരിക്കുമെന്നും കോടതി ചോദിച്ചു. വിജിലൻസ് അന്വേഷിച്ച് ക്ലീൻ ചിറ്റ് നൽകിയതാണെന്ന് അജിത്കുമാർ കോടതിയിൽ വാദിച്ചു. വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെയാണ് അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























