തെരഞ്ഞെടുപ്പ് ചെലവിന്‍റെ കണക്ക് സമർപ്പിക്കാത്തതിന്‍റെ പേരിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് മുൻപ് അവരുടെ വാദവും കേൾക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തെരഞ്ഞെടുപ്പ് ചെലവിന്‍റെ കണക്ക് സമർപ്പിക്കാത്തതിന്‍റെ പേരിൽ സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നതിന് മുൻപ് അവരുടെ വാദവും കേൾക്കണമെന്ന് ഹൈക്കോടതി. 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ദേവദാസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇവരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കി. മതിയായ നോട്ടീസ് നൽകാതെയും വിശദീകരണം നൽകാനുള്ള അവസരം അനുവദിക്കാതെയുമാണ് അയോഗ്യരാക്കിയതെന്നാണ് ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. അയോഗ്യത നടപടികളുമായി ബന്ധപ്പെട്ട കേരള പഞ്ചായത്തീരാജ് ചട്ടങ്ങളിൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി പറഞ്ഞു.

സ്ഥാനാർത്ഥിക്ക് വ്യക്തമായി നോട്ടീസ് നൽകുന്നത് മാത്രമല്ല, അത് ലഭിച്ചതായി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ചെലവ് കണക്ക് സമർപ്പിക്കണമെന്നതാണ് ചട്ടം. എന്നാൽ നോട്ടീസ് ലഭിച്ചതായി ഉറപ്പാക്കാതെയോ വിശദീകരണം പരിശോധിക്കാതെയോ അയോഗ്യത പ്രഖ്യാപിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. നോട്ടീസ് ലഭിച്ച ശേഷം 20 ദിവസത്തിനകം സ്ഥാനാർത്ഥി നൽകുന്ന വിശദീകരണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടും പരിശോധിച്ച ശേഷമേ കമ്മീഷന് തുടർ നടപടികൾ സ്വീകരിക്കാനാകൂ. ആവശ്യമായ രേഖകൾ ഹാജരാക്കാൻ സ്ഥാനാർത്ഥിക്ക് അവസരം നൽകണമെന്നും കോടതി നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...