കോടതി വെറുതെ വിട്ടയാളെ വീട്ടിൽ നിന്നും പിടിച്ചുകൊണ്ടു പോയതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് കോടതി വെറുതെ വിട്ടയാളെ അതേ കേസിൽ വാറൻ്റ് ഉത്തരവുമായി എത്തി വീട്ടിൽ നിന്നും പിടിച്ചുകൊണ്ടു പോയതിൽ ചാത്തന്നൂർ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോടതി കുറ്റവിമുക്തനാക്കിയ കാര്യം പരിശോധിക്കാതെയാണ് അർധരാത്രി പള്ളിമൺ സ്വദേശി വി.ആര്‍ അജിയെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മീഷൻ കണ്ടെത്തി. പരാതി നൽകിയതിന് പിന്നാലെ പെറ്റി കേസിന്റെ പേരിൽ തന്നെ പോലീസ് വേട്ടയാടാൻ ശ്രമിച്ചുവെന്ന് അജി പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും അജി പറഞ്ഞു. അന്ന് അര്‍ധരാത്രി വീട്ടിലെത്തിയ എല്ലാ പോലീസുകാരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

‘മതില്‍ചാടികടന്നാണ് പോലീസ് വീട്ടിലെത്തിയത്. ഈ കേസ് തീര്‍പ്പാക്കിയതാണെന്നും മൊബൈലിലെ ഇ-കോര്‍ട്ട് എടുത്തുനോക്കിയാല്‍ അക്കാര്യം മനസിലാകുമെന്നും അവരോട് പറഞ്ഞു. എന്നാല്‍ ‘നീയെന്നെ പഠിപ്പിക്കേണ്ട’ എന്നാണ് പോലീസ് പറഞ്ഞത്. നിരപരാധിയാണ്, എന്‍റെ പേരില്‍ കേസില്ല എന്ന് പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ല. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അവര്‍ക്ക് തെറ്റ് മനസിലാകുന്നത്’ അജി പറഞ്ഞു. ഇതിന് പിന്നാലെയാണ് 1000 രൂപയുടെ പെറ്റിക്കേസില്‍ തന്നെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചത്. പോലീസുകാര്‍ക്കെതിരെ ഹൈക്കോടതിയിലും കേസ് നല്‍കിയിട്ടുണ്ടെന്നും നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും അജി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...