എട്ട് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഐ.സി.ഡി.പി കെട്ടിടം വെള്ളവും വെളിച്ചവുമില്ലാതെ ഉപയോഗശൂന്യം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : എട്ട് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ചിട്ടും വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനാല്‍ ഉത്ഘാടനം കഴിഞ്ഞിട്ടും ഉപയോഗിക്കാനാകാതെ കിടക്കുകയാണ് മല്ലപ്പുഴശേരി പഞ്ചായത്തിലെ കാഞ്ഞിരവേലിയില്‍ നിര്‍മ്മിച്ച തീവ്ര കന്നുകാലി വികസന പദ്ധതി സബ് സെന്റര്‍. വയറിംഗ് അടക്കമുള്ള അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കാത്തതാണ് കെട്ടിടം പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നത്. സ്വന്തം കെട്ടിടത്തിലേക്ക് മാറാത്തത് കാരണം മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്  മാസന്തോറും വാടക നല്‍കേണ്ട അവസ്ഥയാണ്. മല്ലപ്പുഴശേരി പഞ്ചായത്തിലെ കാഞ്ഞിരവേലി ചേരിക്കുന്നില്‍ അനില്‍കുമാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ദാനമായി നല്‍കിയ ഭൂമിയിലാണ് ഒറ്റ മുറിയിലുള്ള കെട്ടിടം നിര്‍മ്മിച്ചത്.

രണ്ട് മുറികള്‍ നിര്‍മ്മിക്കുവാനുള്ള അടിത്തറയാണ് നിര്‍മ്മിച്ചത് എങ്കിലും ഒറ്റമുറികെട്ടിടമാണ് പൂര്‍ത്തിയായത്. 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു വിഭാഗം വികസന ഫണ്ടില്‍ നിന്നും 159431 രൂപയും ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ നിന്നും 240569 രൂപയും ഉള്‍പ്പെടെ ആകെ 400001 രൂപ വകയിരുത്തിയാണ് കെട്ടിടം നിര്‍മ്മിക്കാന്‍ പ്രോജക്ട് തയ്യാറാക്കിയത്. ഒരു മുറി പണിയാനാണ് ഇത്രയും തുക വകയിരുത്തി എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം വാങ്ങിയത്. കെട്ടിടം ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ ശുചിമുറി, പ്ലംബിംഗ്, വയറിംഗ് എന്നിവ ഉള്‍പ്പെടുത്താതെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതും. ഫണ്ടിന്റെ അപര്യാപ്തതയാണ് നിലനില്‍ക്കുന്ന പ്രശ്നം എന്നാണ് കെട്ടിടം തുറന്നു നല്‍കാത്തതിന് കാരണമായി പറയുന്നത്. അങ്ങനെ എങ്കില്‍ ഇത് ബഹുവര്‍ഷ പ്രോജക്ടായി ചെയ്‌താല്‍ പോരെ എന്ന ജനങ്ങളുടെ ചോദ്യത്തിനും അധികാരികള്‍ക്ക് ഉത്തരമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...