ആനത്താരക്കുവേണ്ടി വീടിന്റെ വേലി പൊളിക്കണമെന്ന് ഇടുക്കി കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് – വീട്ടിലെ ഹാളും പിന്നെ ഒരു കിടപ്പുമുറിയും പന്നികൾക്കും പുലികൾക്കുമായി മാറ്റിയിടാന്‍ എന്നാണോ സാര്‍ ഉത്തരവ് ഇറങ്ങുക ?

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ആനത്താരക്ക് തടസ്സമായ വൈദ്യുത വേലികളും കെട്ടിടങ്ങളും വീടിന്റെ മതിലുകളും റിസോര്‍ട്ടുകളും പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ഇടുക്കി ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിന്റെ നടപടി ജില്ലയിലും പുറത്തും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആനത്താരക്ക് വീടിന്റെ വേലി പൊളിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ട സ്ഥിതിക്ക് വീട്ടിലെ ഹാളും പിന്നെ ഒരു കിടപ്പുമുറിയും പന്നികൾക്കും പുലികൾക്കുമായി മാറ്റിയിടാന്‍ എന്നാണോ സാര്‍ ഉത്തരവ് ഇറങ്ങുക ? എന്നാണ് പലരും ഹാസ്യരൂപേണ കളക്ടറോട് ചോദിക്കുന്നത്. ആനത്താരകളിൽ തടസ്സങ്ങൾ അനുവദിക്കാനാവില്ലെന്ന് 2026 ആഗസ്റ്റ് 17-ന് സുപ്രീം കോടതി വ്യക്തമാക്കുകയും ആനകളുടെ സഞ്ചാരപാതകളിലെ തടസ്സങ്ങൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പുതിയ സർവേ നടത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചും മറ പറ്റിയുമാണ് ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ടിന്റെ പുതിയ ഉത്തരവ് പുറത്തുവന്നത്.

ഇടതുപക്ഷ അനുഭാവിയായ കളക്ടര്‍ ദിനേശന്റെ പല നടപടികളും ഇടുക്കിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. ഭരണം മാറിയതോടെ കളക്ടര്‍ ഇടുക്കി എം.എല്‍.എയും റവന്യൂ വകുപ്പ് മന്ത്രിയുടെ ഏറ്റവും അടുത്തയാളുമായ റോയി കെ.പൌലോസുമായി ചങ്ങാത്തത്തിലായി. സംരക്ഷിക്കുവാന്‍ യു.ഡി.എഫ് നേതാക്കള്‍തന്നെ കൂടെയുള്ളപ്പോള്‍ കളക്ടര്‍ ദിനേശന് കണ്ണുമടച്ച് പല ഉത്തരവുകളും ഇറക്കാം. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ ഇവരുടെ ചങ്ങാത്തം ചര്‍ച്ചയായിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിനെ ഇടുക്കിയില്‍ നിന്നും മാറ്റണമെന്ന് യു.ഡി.എഫ് നേതാക്കള്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു തടസ്സമായി നിലകൊള്ളുന്നത് സ്വന്തം എം.എല്‍.എ റോയി കെ.പൌലോസ് ആണെന്നത് യു.ഡി.എഫില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്.

പീരുമേട്ടിലെ 554 മഞ്ചുമല 441 വാഗമണ്ണിലെ 728, 813, 896 ഈ സർവ്വെ നമ്പറുകളിലെ ഭൂ ഉടമകൾ അനിശ്ചിതത്വത്തിലായിട്ട്‌ രണ്ടു വര്‍ഷത്തോളമായി. ലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത രീതിയില്‍ മാസങ്ങൾ നീണ്ട നിരോധനാജ്ഞ പ്രഖ്യാപിച്ച് മുന്‍ കളക്ടര്‍ വി. വിഗ്നെശ്വരി ചരിത്രം സൃഷ്ടിച്ചു. ഇടുക്കിയില്‍ വരുന്ന കളക്ടര്‍മാര്‍ക്ക് ജനങ്ങളെ സേവിക്കാനല്ല, മറിച്ച് പരമാവധി ഉപദ്രവിക്കാനാണ് താല്‍പ്പര്യമെന്ന് വ്യക്തമാക്കുന്നതാണ് വി. വിഗ്നെശ്വരിയുടെയും പിന്നീട് വന്ന കളക്ടര്‍ ദിനേശന്‍ ചെറുവാട്ടിന്റെയും നടപടികള്‍. മുന്‍ കളക്ടര്‍മാര്‍ എടുത്ത തെറ്റായ നടപടികള്‍ പരിശോധിക്കുവാനോ തിരുത്തുവാനോ പുതിയതായി വരുന്ന കളക്ടര്‍മാര്‍ തയ്യാറാകുന്നില്ല.

പീരുമേട്ടിലെ മിക്ക സര്‍വ്വേ നമ്പരുകളിലും കളക്ടറുടെ അടിയന്തിരാവസ്ഥ ഇപ്പോഴും നിലനില്‍ക്കുകയാണ്. പോക്കുവരവ് നടത്താതിരിക്കുക, പുതിയ ബിൽഡിംഗ് പെർമിറ്റ് നല്‍കാതിരിക്കുക, ലൊക്കേഷന്‍ സ്കെച്ച്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കാതിരിക്കുക, പെർമിറ്റ് ലഭിച്ച് പണിതീർത്ത വീടുകൾക്ക് നമ്പറിട്ട് കൊടുക്കാതിരിക്കുക, തുടങ്ങി ഏതൊക്കെ രീതിയില്‍ ഭൂ ഉടമകളെ ബുദ്ധിമുട്ടിക്കാമോ അങ്ങനെയൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ് റവന്യൂ ഉദ്യോഗസ്ഥര്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടയം കിട്ടിയ ഭൂമികളുടെ രേഖകള്‍ വീണ്ടും പരിശോധനക്കെന്ന പേരില്‍ വാങ്ങിയിട്ട് ഇതിനു മുകളില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അടയിരിക്കുവാന്‍ തുടങ്ങിയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഇടുക്കിയിലെ ജനപ്രതിനിധികളോട് പറഞ്ഞു മടുത്തുകഴിഞ്ഞു ജനങ്ങള്‍.

40 വര്‍ഷം മുമ്പ് നല്‍കിയ പട്ടയത്തില്‍ സര്‍വ്വേ നമ്പര്‍ മാറിയത് ഇപ്പോഴാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചത്. എന്നാല്‍ ഇത് തിരുത്തിക്കൊടുക്കുവാന്‍ ഇവരുടെ തൂലിക ചലിക്കുന്നില്ല. ഇത് സംബന്ധിച്ച് 30/10/2017 ല്‍ 35735/എ2/2015 നമ്പറായി അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ ഇറക്കിയ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഈ ക്രൂരമായ നടപടികള്‍. യു.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം ഉണ്ടാകുമെന്ന് കരുതിയ ഇടുക്കിയിലെ ജനങ്ങളാണ് വിഡ്ഢികളായിരിക്കുന്നത്. >> എഡിറ്റോറിയല്‍ >> ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹകരണ മേഖലയില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്‍റെ അനുമതി

0
കോഴിക്കോട്: സഹകരണ മേഖലയില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്‍റെ അനുമതി....

ഇറാന്റെ ഏഴുദിന വെടിനിർത്തൽ നിർദേശം നിരസിച്ച് ട്രംപ് ; ‘ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം ആക്രമണം പുനഃരാരംഭിക്കും’

0
വാഷിങ്ടൺ : ഇറാൻ മുന്നോട്ടുവെച്ച ഏഴുദിന വെടിനിർത്തൽ നിർദേശം യുഎസ് പ്രസിഡന്റ്...

മാസപ്പടിയിൽ ഷോൺ ജോർജ് പുറത്തുവിട്ട ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കാൻ മടിച്ച് ബിജെപി

0
തിരുവനന്തപുരം: മാസപ്പടിയിൽ ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ഡയറിയിലെ പേരുകൾ...

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായി ഫോണിൽ സംസാരിച്ച് മമത ബാനർജി

0
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ എതിരാളികളായ മമത ബാനർജിയുടെ തൃണമൂൽ...