എസ് പി സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരനെ ഐജി തിരിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ് പി സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരനെ ഐജി തിരിച്ചെടുത്തു. എസ്പി നവനീത് ശര്‍മയാണ് ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മണിക്കൂറിനകം സസ്‌പെന്‍ഷന്‍ റദ്ദാക്കി ഐജി അനൂപ് കുരുവിള ജോണ്‍ ഉത്തവിട്ടു.

നായയെ കുളിപ്പിക്കാത്തതിന്റെ പേരിലാണ് ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നവനീത് ശര്‍മ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു എന്നത് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് എസ് ഐയുടെ കയ്യില്‍ നിന്നും എഴുതി വാങ്ങിയതിന് ശേഷമായിരുന്നു എസ്പി ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഉത്തരേന്ത്യക്കാരനായ ആകാശ് നവനീതിന്റെ വീട്ടു നായയെ കുളിപ്പിക്കാത്തതായിരുന്നു യഥാര്‍ത്ഥ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

സംഭവം പോലീസ് സേനക്കുള്ളില്‍ തന്നെ ഇത് വലിയ വിവാദമായിരുന്നു. ഡിജിപിക്ക് മുന്നിലേക്ക് പരാതിയായി വിഷയം എത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജി അനൂപ് കുരുവിള സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ

0
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ....

തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത്...

0
തൃശ്ശൂർ: ആശുപത്രി നടത്തിപ്പും രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി...

കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ തിരുമേനിയുടെ 91 ആം പിറന്നാൾ ആഘോഷവും പരിസ്ഥിതി സംഗമവും...

0
കോഴഞ്ചേരി: സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും പരിസ്ഥിതി സ്നേഹത്തിന്റെയും മഹാ ഇടയൻ മലങ്കര ഓർത്തഡോക്സ്...

ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ 31 ജിബി ഡാറ്റ ചോർന്നതായി സംശയം

0
ന്യൂഡൽഹി: ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആർഡിഒ)31 ജിബി ഡാറ്റ...