കുടുംബത്തിലെ 3 പേർ മരിച്ച സംഭവം ; പ്രമാണങ്ങൾ കത്തിച്ച നിലയിൽ , അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്. ചിറഭാഗത്ത് സോമനാഥൻ നായർ, ഭാര്യ സരസമ്മ, മകൻ ശ്യാംനാഥ് എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സോമനാഥൻ നായർ. ഇദ്ദേഹത്തിൻ്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലും മകൻ ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ക്രൂരമായ കൊലപാതകത്തിൻ്റെ കാരണമെന്തെന്ന് വ്യക്തമല്ല. മാതാപിതാക്കളെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാഞ്ഞതോടെ, മറ്റ് മക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സിവിൽ സപ്ലൈസ് വകുപ്പിൽ ക്ലർക്കാണ് ശ്യാം. പെട്ടെന്നുണ്ടായ പ്രകോപനങ്ങളാവാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. വസ്തു വകകളുടെ പ്രമാണങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയുണ്ട്. സ്വത്ത് തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. മറ്റ് ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നുൾപ്പെടെ വിശദമായ മൊഴിയെടുക്കാനുണ്ടെന്ന് കാഞ്ഞിരപ്പളളി പോലീസ് അറിയിച്ചു. ഇൻസ്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...