ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം ; പ്രതിയെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കാസർകോട്: പുന്നക്കാട് ഉറങ്ങികിടന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്നാണ് സൂചന.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ സമാനമായ കുറ്റകൃത്യം നടത്തിയതിന് കുടകിലും കേസുണ്ട്.സംഭവം നടന്ന് 6-ാം ദിവസം അന്വേഷണ സംഘം പ്രതിയെ തിരിച്ചറിയുന്നത്. സംഭവം നടന്ന ബുധനാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. പുറത്തു വന്ന സിസിടിവി ദൃശ്യം ശ്രദ്ധയിൽപ്പെട്ട ഇയാളുടെ ബന്ധുവാണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലീസിന് നൽകിയത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ട് കൊണ്ട് പോയി പീഡിപ്പിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്തതും വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതും കാരണം പ്രതിയെ കുറിച്ച് ഒരു നിഗമനത്തിലെക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഡി.ഐ ജി തോംസൺ ജോസിൻ്റെയും ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെയും മേൽനോട്ടത്തിൽ 3 ഡിവൈഎസ് പിമാരുടെ നേതൃത്വത്തിൽ 32 അംഗ സംഘമാണ് കോസ് അന്വേഷിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...