പെ​ട്രോ​ൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം ; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: പെ​ട്രോ​ള്‍ പ​മ്പി​ല്‍ അ​തി​ക്ര​മം ന​ട​ത്തി​യ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ്ചെ​യ്തു. ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് കു​മാ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഐ​ജി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ആ​ണ് ന​ട​പ​ടി. നേ​ര​ത്തെ ഇ​യാ​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. പെ​ട്രോ​ൾ അ​ടി​ച്ച​തി​ന്‍റെ പ​ണം ചോ​ദി​ച്ച ജീ​വ​ന​ക്കാ​ര​നെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ഇ​രു​ത്തി ഇ​യാ​ൾ സ്റ്റേ​ഷ​ൻ വ​രെ കാ​ർ ഓ​ടി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ണ്ണൂ​ർ ത​ളാ​പ്പി​ലെ ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. പ​ള്ളി​ക്കു​ളം സ്വ​ദേ​ശി​യാ​യ അ​നി​ലി​നെ​യാ​ണ് ബോ​ണ​റ്റി​ലി​രു​ത്തി കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ സ​ന്തോ​ഷ് മ​റ്റൊ​രു പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ചു ക​യ​റ്റി​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...