നവീൻ ബാബു മരണപെട്ട സംഭവം നിർഭാഗ്യകരം : ഇ എസ് ബിജിമോൾ എക്സ് എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : എ ഡി എം നവീൻ ബാബു മരണപെട്ട സംഭവം നിർഭാഗ്യകരമെന്ന് ഇ എസ് ബിജിമോൾ എക്സ് എം എൽ എ. നവീൻ ബാബുവിന്റെ വീട്ടിൽ എത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ എസ് ബിജിമോൾ. വികസിത സമൂഹമായ കേരളത്തിൽ ഈ തരത്തിൽ ഒരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. ഒരു കുടുംബത്തിന്റെ അത്താണീയെയാണ് നഷ്ടമായത്. അദ്ദേഹത്തിന് ഈ സംഭവം താങ്ങാൻ കഴിഞ്ഞില്ല. ഉണ്ടാകുന്ന എല്ലാ സംഭവങ്ങളെയും സർക്കാരിന് എതിരായി തിരിക്കുന്നത് നമുക്ക് അംഗീകരിക്കാൻ കഴിയില്ല. ഭരണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ കൃത്യമായ നിലപാടാണ് എടുത്തിരിക്കുന്നത്. റവന്യു മന്ത്രി കെ രാജൻ അടക്കമുള്ളവർ മരണാനന്തരചടങ്ങിൽ അടക്കം പങ്കെടുത്തു. സർക്കാർ ഈ വിഷയത്തിൽ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നും ഇ എസ് ബിജിമോൾ എക്സ് എം എൽ എ വ്യക്തമാക്കി. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം പി മണിയമ്മ, ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ ബീന മുഹമ്മദ് റാഫി, വിജയ വിൽസൺ, സുമതി നരേന്ദ്രൻ, മലയാലപുഴ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീജ പി നായർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...